പത്തനംതിട്ട: യുദ്ധങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ വര്‍ത്തമാനകാലത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തം ലോകത്തിന്‍റെ ശാന്തിമന്ത്രമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. മഹാത്മജിയുടെ 77 മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനുവേണ്ടി മഹാത്മാഗാന്ധിയുടെയും മറ്റ് നേതാക്കളുടെയും നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ഐതിഹാസിക സമരം സമാനതകളില്ലാത്തതാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, റോജിപോള്‍ ദാനിയല്‍, കെ.വി. സുരേഷ് കുമാര്‍, ബ്ലോക്ക് കോണഗ്രസ് പ്രസിഡന്‍റ് ജെറി മാത്യു സാം, മണ്ഡലം പ്രസിഡന്‍റുമാരായ റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, ടൈറ്റസ് തോമസ്, കെ.എസ്.യു. ജില്ലാ പ്രസിഡന്‍റ് അലന്‍ ജിയോ മൈക്കിള്‍, അബ്ദുള്‍കലാം ആസാദ്, കെ.എ. വര്‍ഗീസ്, പി.കെ. ഇക്ബാല്‍, അജിത്ത് മണ്ണില്‍, അഖില്‍ അഴൂര്‍, ആന്‍സി തോമസ്, ആനി സജി, മേഴ്സി വര്‍ഗീസ്, ജോബിന്‍ തോമസ് മൈലപ്ര എന്നിവര്‍ പ്രസംഗിച്ചു.