Thursday, June 27, 2024 6:20 am

വിവാദങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഗണേഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്നിന് പിറകേ ഒന്നായി വിവാദങ്ങളിലാണ് ഗണേഷ് കുമാറും എംഎല്‍എയുടെ ഓഫിസും. വിവാദങ്ങളെത്ര വന്നാലും മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന വാശിയിലാണ് എംഎല്‍എ. തുടര്‍ച്ചയായ രണ്ടാം തവണയും എംഎല്‍എ ഓഫീസില്‍ പോലീസ് കയറിയത് വരും ദിവസങ്ങളില്‍ ഇടത് മുന്നണിയില്‍ ചൂട് പിടിച്ച ചര്‍ച്ചയാവും. രണ്ടാഴ്ച മുന്‍പ് വരെ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ. ഓഫിസ് സെക്രട്ടറിയായ പ്രദീപ് കോട്ടാത്തലയെ തന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗണേഷ് ച്രചാരണങ്ങളില്‍ നിന്ന് പിറകിലേക്ക് വലിഞ്ഞു.

ഓഫിസില്‍ നിന്നും അറസ്റ്റ് ചെയ്തതിലെ അതൃപ്തിയും മുന്നണിയെ അറിയിച്ചു. അതിനിടയില്‍ പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ ശരണ്യ മനോജ് അടുത്ത വെടി പൊട്ടിച്ചു. വീണ്ടും ഗണേഷ് പ്രതിരോധത്തിലായി. മാധ്യമങ്ങളില്‍ നിന്ന് മുങ്ങി നടന്ന പത്തനാപുരം എംഎല്‍എ ഏറെ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയത്. അതിന് പിന്നാലെ ഓഫീസില്‍ പോലീസ് റെയ്ഡും. അതൃപ്തി അറിയിച്ചിട്ടും ചെവിക്കൊള്ളാത്തതെന്തെന്ന് വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും. ഭരണകക്ഷിയിലെ കരുത്തനായ എംഎല്‍എയുടെ വസതിയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പോലീസ് നടപടികളില്‍ കേരള കോണ്‍ഗ്രസ് ബിയ്ക്കും അമര്‍ഷമുണ്ട്. അടുത്ത ദിവസം മുതല്‍ മുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഗണേഷ് ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം. ഒപ്പം ഇനിയെത്ര നാള്‍ കൂടി എംഎല്‍എ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചു കളിക്കുമെന്നും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മനു തോമസിനെതിരെ നിയമ നടപടിയെടുക്കും ; പി.ജയരാജൻ

0
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ...

വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ

0
അമ്പലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുകാരിയെ തട്ടിക്കൊണ്ടുപോകുകയും അമ്മയുടെ ബാഗിൽ നിന്ന്...

ക്ഷേമപെൻഷൻ വിതരണം ഇന്ന് വിതരണം ചെയ്യും

0
തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമനിധി പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും....

പച്ചക്കറിക്ക് പൊള്ളുന്ന വില ; ചെറുകിടക്കാര്‍ വൻ പ്രതിസന്ധിയിൽ

0
പാലക്കാട്: പച്ചക്കറിക്ക് തീ വിലയായതോടെ താളം കണ്ടെത്താനാകാതെ ചെറുകിട ഹോട്ടല്‍ മേഖല....