ഗണേഷ്‌ കുമാറിനേക്കുറിച്ച് റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ അദ്ദേഹം നിലപാട് വ്യക്തമാക്കട്ടെ : പ്രതിപക്ഷ നേതാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർ‌ട്ടിൽ ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിനെതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ഗണേഷ്‌ കുമാറിനേക്കുറിച്ച് റിപ്പോർട്ടിൽ ആക്ഷേപമുണ്ടെങ്കിൽ ആദ്യം അദ്ദേഹം നിലപാട് വ്യക്തമാക്കട്ടെയെന്നും ശേഷം വിഷയത്തിൽ ഇടപെടാമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ വേട്ടക്കാരുടെ സ്വകാര്യത സംരക്ഷിക്കുകയാണ്. സർക്കാർ ഈ റിപ്പോർട്ട് നേരത്തേ വായിച്ചിരുന്നെങ്കിൽ അന്നേ നിയമപരമായ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യം ഉണ്ടായിട്ട് സിനിമ കോൺക്ലേവ് നടത്താമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറയുന്നത്. ഇതൊരു തൊഴിൽ സ്ഥലത്ത് നടന്ന ചൂഷണമാണ്. നിരന്തരമായ ചൂഷണ പരമ്പരയാണ് നടന്നത്. പരാതികളുടെ കൂമ്പാരം സർക്കാരിൻ്റെ കയ്യിലില്ലേ. സർക്കാരിൽ ആരാണ് സമ്മർദ്ദം ചെലുത്തുന്നത്? ഏത് പരുന്താണ് സർക്കാരിനും മീതെ പറക്കുന്നത്? ഒരു ക്രിമിനൽ ആക്ട് നടന്നാൽ അത് പൊലീസിൽ അറിയിക്കേണ്ടേ? സർക്കാർ റിപ്പോർട്ട് വായിച്ചിട്ടുണ്ടല്ലോ, ഇതിൽ കേസെടുക്കാൻ ഒരു പരാതിയുടെ ആവശ്യവുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...

‘മോദിയുടെ കീഴിൽ രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തനം അവിശ്വസനീയം’ ; ന്യൂസിലൻഡ് പ്രധാനമന്ത്രി

0
ഓക്‌ലൻഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിന്...

റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ മോഷ്ടാവ് കോടതിയിൽ നിന്ന് രക്ഷപെടാൻ...

0
കൊല്ലം: ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കുപ്രസിദ്ധ...

ക്ഷേത്ര ഉപദേശക , ഭക്തജന സമിതികളുടെ സ്വത്തുക്കള്‍ ഭഗവാന്റേത് : ഹൈക്കോടതി

0
കൊച്ചി: തുറവൂര്‍ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികള്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക്...