ഉമ്മൻ ചാണ്ടിക്കെതിരായ കേസിൽ സി.ബി.ഐക്ക് മൊഴി നൽകിയത് വെളിപ്പെടുത്തി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുശോചനം അറിയിച്ച് എം.എൽ.എ ഗണേഷ് കുമാർ. വ്യക്തിപരമായി ഉമ്മൻ ചാണ്ടിയുമായി തനിക്ക് പിണക്കമില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടിക്കെതിരായ സി.ബി.ഐ അന്വേഷണത്തിൽ സി.ബി.ഐ ഉദ്യോഗസ്ഥർ തന്നെ കാണാൻ വന്നിരുന്നു എന്നും വെളിപ്പെടുത്തി. ഉമ്മൻ ചാണ്ടി പാർട്ടിയുടെ ഫണ്ട് റൈസറായിരുന്നുവെന്നും എന്നാൽ വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് പറയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ‘ഉമ്മൻ ചാണ്ടി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ നമ്മൾ ചൂണ്ടിക്കാണിക്കുന്ന അഴിമതികൾ പരി​ഹരിക്കാൻ കഴിഞ്ഞില്ലെന്നതാണ് എനിക്കും പാർട്ടിക്കും ഉമ്മൻ ചാണ്ടിയോട് എതിർപ്പുണ്ടാക്കിയത്.

ഉമ്മൻ ചാണ്ടിക്കെതിരായ സി.ബി.ഐ അന്വേഷണത്തിൽ സി.ബി.ഐ ഉദ്യോഗസ്ഥർ എന്നെ കാണാൻ വന്നിരുന്നു. അവരോട് അച്ഛൻ മരിക്കുന്ന സമയത്ത് എന്നോട് പറഞ്ഞ കാര്യമാണ് മൊഴിയായി നൽകിയത്. അച്ഛൻ പറഞ്ഞത് വെളിപ്പെടുത്തിയില്ലെങ്കിൽ അച്ഛനോട് ചെയ്യുന്ന നീതികേടായിരിക്കും. അച്ഛൻ മരിക്കുന്നതിന് മുമ്പ് ടി.വിയിൽ വാർത്ത കാണുകയായിരുന്നു ഞങ്ങൾ. ഉമ്മൻ ചാണ്ടിയുടെ കേസുമായി ബന്ധപ്പെട്ടാണത്. ഉമ്മൻ ചാണ്ടി ഈ അഴിമതി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ പരമായി ഉമ്മൻ ചാണ്ടി നമ്മളെ വല്ലാതെ ​ദ്രോഹിച്ചിട്ടുണ്ട്. ഒരുപാട് ബു​ദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്.

പക്ഷേ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് അച്ഛൻ പറഞ്ഞത്. സി.ബി.ഐക്ക് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഇത് ബാലകൃഷ്ണപിള്ളയുടെ പേരിൽ രേഖപ്പെടുത്തട്ടെയെന്ന് ചോദിച്ചിരുന്നു. പിന്നീടൊരു സന്ദർഭത്തിൽ ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ഇക്കാര്യം പറ‍ഞ്ഞപ്പോൾ നന്ദി പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയോട് നീതി പുലർത്താൻ കഴിഞ്ഞുവെന്നതിൽ ചാരിതാർത്ഥ്യമുണ്ട്’, ഗണേഷ് കുമാർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...