കൊല്ലം : സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാൻ പോലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യൻ പാര്‍ലമെൻ്റ അംഗത്തിനാണ് സല്യൂട്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പോലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പോലീസുകാര്‍ക്ക് ഉണ്ടാവാൻ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഗണേഷിൻ്റെ വാക്കുകൾ –
സുരേഷ് ഗോപി എന്ന വ്യക്തിയല്ല. ഇന്ത്യൻ പാർലമെൻ്റിൽ അംഗമായ ഒരാളെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം, അതൊരു മര്യാദയാണ്. സുരേഷ്ഗോപിക്ക് മാത്രം സല്ല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. ഇതിൽ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാൽ വാദപ്രതിവാദം നടക്കും.
നമ്മുടെ നാട്ടിലെ എംപിയാണ് ശ്രീ കൊടിക്കുന്നിൽ സുരേഷ് അദ്ദേഹമെനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹത്തെ പോലീസുകാർ സല്യൂട്ട് ചെയ്യണ്ടേ വേണമല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയിലാണ്. ഏത് പാർട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. പ്രോട്ടോക്കോള്‍ പോലീസ് സംഘടന ഉണ്ടാക്കുന്നതാണ്. അങ്ങനെയൊരു ഈഗോ പോലീസുകാർ മനസ്സിൽ കൊണ്ടു നടക്കരുത്.