പാർട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത് – സുരേഷ് ​ഗോപി സല്യൂട്ടിന് അർഹൻ: ഗണേഷ് കുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എംഎൽഎയുമായ കെ.ബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാൻ പോലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യൻ പാര്‍ലമെൻ്റ അംഗത്തിനാണ് സല്യൂട്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പോലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പോലീസുകാര്‍ക്ക് ഉണ്ടാവാൻ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

​ഗണേഷിൻ്റെ വാക്കുകൾ –
സുരേഷ് ​ഗോപി എന്ന വ്യക്തിയല്ല. ഇന്ത്യൻ പാർലമെൻ്റിൽ അം​ഗമായ ഒരാളെ പോലീസ് ഉദ്യോ​ഗസ്ഥൻ സല്യൂട്ട് ചെയ്യണം, അതൊരു മര്യാദയാണ്. സുരേഷ്ഗോപിക്ക് മാത്രം സല്ല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. ഇതിൽ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാൽ വാദപ്രതിവാദം നടക്കും.

നമ്മുടെ നാട്ടിലെ എംപിയാണ് ശ്രീ കൊടിക്കുന്നിൽ സുരേഷ് അദ്ദേഹമെനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹത്തെ പോലീസുകാർ സല്യൂട്ട് ചെയ്യണ്ടേ വേണമല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയിലാണ്. ഏത് പാർട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. പ്രോട്ടോക്കോള്‍ പോലീസ് സംഘടന ഉണ്ടാക്കുന്നതാണ്. അങ്ങനെയൊരു ഈ​ഗോ പോലീസുകാർ മനസ്സിൽ കൊണ്ടു നടക്കരുത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...