തിരുവനന്തപുരം : സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കെ ബി ഗണേഷ് കുമാര്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്നാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപം. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നു. എംഎല്‍എമാര്‍ക്കായുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിനേയും വിദ്യാഭ്യാസ വകുപ്പിനേയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു വിമര്‍ശനങ്ങള്‍. മന്ത്രിമാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള നിയമസഭാ കക്ഷിനേതാക്കളുടെ യോഗത്തിനിടെയായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍. എംഎല്‍എമാര്‍ക്കായി അനുവദിച്ചിട്ടുള്ള പദ്ധതിയ്ക്ക് പോലും സര്‍ക്കാര്‍ ഭരണാനുമതി നല്‍കുന്നില്ലെന്ന് ഗണേഷ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. പദ്ധതി നടപ്പാക്കാത്തതുകൊണ്ട് എംഎല്‍എമാര്‍ക്ക് ഇപ്പോള്‍ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ ഗണേഷ് കുമാറിന്റെ വിമര്‍ശനങ്ങള്‍ സിപിഐഎം അംഗങ്ങള്‍ എതിര്‍ത്തു. തുടര്‍ന്ന് തന്റെ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫ് യോഗത്തിലല്ലാതെ മറ്റെവിടെ പറയുമെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. പിന്നീട് ഗണേഷ് കുമാറിന്റെ ചില വിമര്‍ശനങ്ങളെ സിപിഐഎം എംഎല്‍എമാര്‍ പിന്തുണയ്ക്കുകയും ചെയ്തു.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.