അക്രമ സമരങ്ങള്‍ നടത്തിയിട്ടുള്ള സിപിഐഎമ്മിന് എന്തിന് അസഹിഷ്ണുത? ; പി കെ ഫിറോസിന്റെ അറസ്റ്റില്‍ വിഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അറസ്റ്റ് പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അറസ്റ്റിന്റെ അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതണ്ട. അക്രമ സമരങ്ങള്‍ നടത്തിയിട്ടുള്ള സിപിഐഎമ്മിന് സമരം എന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണ്. യൂത്ത് ലീഗ് കഴിഞ്ഞ ദിവസം നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചിന്റെ പേരിലാണ് അറസ്റ്റ്. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ട.

കേരളത്തില്‍ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണ്. അങ്ങനെയുള്ളവര്‍ക്ക് ഇപ്പോള്‍ സമരമെന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇത്രഅസഹിഷ്ണുത? ജനാധിപത്യത്തെയാണ് സര്‍ക്കാര്‍ കയ്യാമം വെയ്ക്കുന്നത്. തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും പ്രതിഷേധിക്കും. ജനകീയ സമരങ്ങളുടെ മുന്‍ നിരയില്‍ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകും. അറസ്റ്റിലൂടെ ഭയപ്പെടുത്താന്‍ നോക്കണ്ട.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...