ഗണേശ ചതുർഥി ഘോഷയാത്ര : ഹൈദരാബാദിലെ പള്ളികൾ മറച്ച് അധികൃതർ , വിവാദം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഗണേശ ചതുർഥി ഘോഷയാത്രക്ക് മുന്നോടിയായി ഹൈദരാബാദിലെ പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച് അധികൃതർ. സെപ്തംബർ 17ന് ഘോഷയാത്ര നടക്കുന്നതിന് മുന്നോടിയായാണ് നീക്കം. സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിശദീകരണം നൽകിയിരിക്കുന്നത്.

ഹൈദരാബാദ് പോലീസിനോട് വർഗീയ സംഘർഷമുണ്ടാകാനുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും അധികൃതർ നിർദേശം നൽകി. സ്​പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് നീക്കങ്ങളെല്ലാം പുരോഗമിക്കുന്നത്. നാംപള്ളിയിലെ ഏക് മിനാർ മസ്ജിദ്, മോസംജാഹിയിലെ മസ്ജിദ് ഇ മെഹബൂബ്, സിദിയംബർ ബസാറിലെ ജാമിയ മസ്ജിദ് എന്നിവയെല്ലാമാണ് വെള്ളത്തുണി കൊണ്ട് മറച്ച പള്ളികളിൽ ചിലത്.

അതേസമയം ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി പള്ളികൾ വെള്ളത്തുണി കൊണ്ട് മറച്ച സംഭവത്തിൽ വിമർശനവും ഉയരുന്നുണ്ട്. സംഘർഷമുണ്ടാകാതിരിക്കാനാണ് ഇത്തരത്തിൽ പള്ളികൾ മറക്കുന്നതെന്ന് വിശദീകരണമുണ്ടെങ്കിലും വലിയ രീതിയിൽ മതപരമായ വേർതിരിവ് സൃഷ്ടിക്കുന്നതാണ് നീക്കമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാർ നീക്കം നടത്തുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്. ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളാണ് ഹൈദരാബാദിൽ നടക്കുന്നത്. കുളങ്ങളും കൃത്രിമമായി നിർമിച്ച ജലാശയങ്ങളുമെല്ലാം ഗണേശ വിഗ്രഹനിമഞ്ജനത്തിനായി ഒരുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...