ഗണേശന്റെ പുക പരിശോധനാ ആപ്പ് ….വാഹനമുടമകള്‍ക്ക് ആപ്പായി മാറുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാലിയായ ഖജനാവ് നിറക്കാന്‍ ഗണേഷ് കുമാര്‍ കൂടി കളത്തില്‍ ഇറങ്ങിയതോടെ മോട്ടോര്‍ വാഹനവകുപ്പ് പുകപരിശോധനയുടെ പേരില്‍ വാഹനമുടമകളെ പിഴിയാന്‍ തുടങ്ങി. പുക പരിശോധനക്ക് എത്തുന്ന തൊണ്ണൂറു ശതമാനം വാഹനങ്ങളും ഇപ്പോള്‍ പരാജയപ്പെടുകയാണ്. മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ പ്രത്യേക അപ്പിലൂടെയാണ് ഇപ്പോള്‍ പരിശോധന. മലിനീകരണ തോത് വളരെ ഉയര്‍ന്ന നിരക്കിലാണ് ഇതില്‍ കാണിക്കുന്നത്. പഴയ വാഹനങ്ങള്‍ക്ക് മാത്രമല്ല പുതിയ വാഹനങ്ങള്‍ക്കും ഇതുമൂലം ശനിദശ ആയിരിക്കുകയാണ്. പൊളൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം നിരത്തിലിറങ്ങിയാല്‍ പിഴ രണ്ടായിരം രൂപയാണ്. റോഡിന്റെ വളവിലും തിരിവിലുമൊക്കെ കഴുകന്‍ കണ്ണുകളുമായി ഇര പിടിക്കാന്‍ നില്‍ക്കുന്നവരുടെ മുമ്പില്‍ പെട്ടാല്‍ രണ്ടായിരം പോയിക്കിട്ടും.

2022 മേയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ടാറ്റാ പഞ്ച് ആകെ ഓടിയത് 12000 കിലോമീറ്റര്‍ മാത്രം. ഇതും പൊളൂഷന്‍ പരിശോധനയില്‍ പരാജയപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ഓരോ പരിശോധനക്കും പണം നല്‍കണം. ഇത് പലപ്പോഴും തര്‍ക്കത്തിന് വഴിവെക്കുന്നു. ഒരു പരിശോധനയില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ടെസ്റ്റ് ചെയ്യാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണം. ചിലര്‍ വാഹനത്തിന്റെ എഞ്ചിന്‍ ഓയിലും ഓയില്‍ ഫില്‍ട്ടറും സ്പാര്‍ക്ക് പ്ലഗ്ഗും മാറി നോക്കി. ഓയില്‍ കൂടുതല്‍ കത്തുന്നതാണെന്ന് കരുതി വാഹനത്തിന്റെ എഞ്ചിന്‍ പണിതവരുമുണ്ട്. മറ്റു ചിലര്‍ എഞ്ചിന്‍ ഡീ കാര്‍ബണയിസ് ചെയ്തു നോക്കി. എങ്ങനെ നോക്കിയാലും പരിശോധനയില്‍ പരാജയപ്പെടും. വാഹനം റോഡിലിറക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇറക്കിയാല്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും രണ്ടായിരം രൂപ വീതം ഓരോ യാത്രക്കും പിടിച്ചുപറിച്ച് പിണറായിയുടെ പെട്ടിയില്‍ ഇടും. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സര്‍ക്കാര്‍ വാഹനങ്ങളും കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഇതൊന്നുമില്ലാതെ തന്നെ നിരത്തില്‍ പാറിപ്പറക്കുകയാണ്…പറക്കുംതളിക പോലെ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...