ബറേലി : ഉത്തര്‍പ്രദേശിലെ ബറേലിയില്‍ യുവതിയെ 39 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഗ്രാമത്തിലെ തിരിച്ചറിയാത്ത 35 പേരടക്കം 39 പേര്‍ക്കെതിരെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് യുവതി പീഡന പരാതിയുമായി രംഗത്തെത്തിയതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
യുവതിയുടെ അമിത മദ്യപാനിയായ ഭര്‍ത്താവ് നിരവധി പേരില്‍ നിന്നായി രണ്ടര ലക്ഷത്തോളം രൂപം കടം വാങ്ങിയിരുന്നു. വീട് വിറ്റുകിട്ടുന്ന പണം കൊണ്ട് കടം തിരിച്ചുതരാമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ വീട് വിറ്റിട്ടും പണം തിരികെ നല്‍കിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഒന്നിച്ചെത്തി പണം തിരികെ നല്‍കണമെന്നാവശ്യ പ്പെട്ടതോടെ പീഡനപരാതി നല്‍കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.