ബാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വൈറ്റിലയിലെ ബാറിൽ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയ സംഘം പിടിയിൽ. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെയാണ് മരട് പോലീസ് പിടികൂടിയത്. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവനന്തപുരം സ്വദേശി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്. ഞായറാഴ്‌ച രാത്രി വൈറ്റില കണ്ണാടിക്കാടുള്ള ബാറിൽ മദ്യപിക്കുന്നതിനിടെ അലീനയും അടുത്ത സീറ്റിലിരുന്ന മധ്യവയസ്കനും തമ്മിൽ തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇടപെട്ടു. തർക്കവും കയ്യാങ്കളിയും ബാറിന് പുറത്തേക്കും നീണ്ടു.

കാറിനടുത്തേക്ക് പോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്. ബാർ ജീവനക്കാർ നൽകിയ പരാതിയിൽ 4 പേർക്ക് എതിരെ കേസ് എടുത്തു. സംഘം ബാർ ജീവനക്കാരനെ മർദിച്ചെന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...