Thursday, July 3, 2025 9:52 am

നെയ്യാര്‍ ഡാം പോലീസിനെ ആക്രമിച്ച മുഖ്യപ്രതിയടക്കം 11 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയടക്കം 11 പേര്‍ പിടിയിലായി. തിരുവനന്തപുരം കോട്ടൂരില്‍ ആണ് കഞ്ചാവ് മാഫിയ പോലീസിന് നേരെ ആക്രമണം നടത്തിയത്.

കേസിലെ മുഖ്യപ്രതി കാട്ടാക്കട സദേശി ഹരികൃഷ്ണന്‍ ആണ്, ഇയാളെ അടക്കം 11 പേരെയാണ് അറസ്റ്റ് ചെയ്തത് . പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. നേരത്തേ അമന്‍ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് അമനിനെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കഞ്ചാവ് വില്‍ക്കുന്ന സംഘം പ്രദേശത്തെ കോളനിയിലെ ഒരു യുവാവിനെ ഒരാഴ്ച മുമ്പ് ആക്രമിച്ചിരുന്നു. കൂടാതെ ഈ കേസിലെ സാക്ഷിയായ കോട്ടൂര്‍ സ്വദേശി സജി കുമാറിന്റെ  വീടിന് നേരെയും കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തിയിരുന്നു.

ഈ സംഭവങ്ങളെ തുടര്‍ന്ന് സ്ഥലത്തെത്തിയ നെയ്യാര്‍ ഡാം പോലീസിന് നേരെയും ഇവര്‍ ആക്രമണം നടത്തി. പോലീസിന് നേരെ സംഘം പെട്രോള്‍ ബോംബാക്രമണം ആണ് നടത്തിയത്. ആക്രമണത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ടിനോ ജോസഫിന് പരിക്കേറ്റിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആഞ്ഞിലിമുക്ക് – തെക്കെക്കര – കൊച്ചുകുളം റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

0
റാന്നി : തകർന്നുകിടന്ന ആഞ്ഞിലിമുക്ക് - തെക്കെക്കര - കൊച്ചുകുളം...

കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

0
കോട്ടയം : കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ് ഇറങ്ങി

0
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ്...

നടപടി മുന്നിൽ കണ്ട് വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും :...

0
തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും...