28.5 C
Pathanāmthitta
Thursday, October 28, 2021 5:28 pm
Advertisment

നിര്‍ജ്ജീവമായ ഗ്രാമപഞ്ചായത്ത് ; ആരോഗ്യ രംഗത്ത് ചിറ്റാറിലെ ജനങ്ങള്‍ നേരിടുന്നത് ഗുരുതരമായ ഭീഷണി

ചിറ്റാര്‍ : ചിറ്റാര്‍ ഗ്രാമപഞ്ചായത്തിന്റെ നിര്‍ജ്ജീവമാവുന്ന നേതൃത്വം ചിറ്റാറിലെ ജനങ്ങള്‍ക്ക് ഒരു ഭാരമാവുന്നു. കെ യു ജനീഷ്‌കുമാര്‍ എം എല്‍ എയുടെ സാന്നിധ്യം എല്ലാ സമയവും ഉണ്ടായിട്ടും അത് വേണ്ട വിധം ഉപയോഗപ്പെടുത്താനാവാത്ത സ്ഥിതിയിലാണ് ഇടത്തും വലത്തും അല്ലാതെ ഇടഞ്ഞു നില്‍ക്കുന്ന ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി.

കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് സീതത്തോട്ടില്‍ നിയന്ത്രിക്കാനായിട്ടും ചിറ്റാറില്‍ ടെസ്റ്റ് പോസിറ്റീവ് നിരക്ക് ഇപ്പോഴും ഉയര്‍ന്ന നിലയിലാണ്. ഇതിനോടൊപ്പമാണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ക്ലീന്‍ കേരളാ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സംഭരണ കേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ ആറ് മാസമായി മാലിന്യം നീക്കം ചെയ്യാത്തത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിട്ടും തുടര്‍നടപടികള്‍ സ്ഥീകരിക്കാന്‍ ഗ്രാമപഞ്ചായത്തിന് കഴിയുന്നില്ല.

പകര്‍ച്ച വ്യാധികള്‍ പിടിമുറുക്കിയ ചിറ്റാറില്‍ നിന്നുമാണ് 2007ല്‍ സംസ്ഥാന വ്യാപകമായി ചിക്കന്‍ഗുനിയ പടര്‍ന്നു പിടിച്ചത്. പത്തനംതിട്ട ജില്ലയില്‍ തന്നെ കൊതുകുകളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുന്നു. ഇതിനോടൊപ്പമാണ് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കൊവിഡ്19 വ്യാപനവും. ടി പി ആര്‍ കൂടിയ പ്രദേശങ്ങളുടെ പട്ടികയിലാണ് ഇപ്പോഴും ചിറ്റാര്‍. ഇതിനോടൊപ്പം പട്ടിക്കൂടുകള്‍ക്ക്  സമാനമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള ഖരമാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ മാലിന്യം കെട്ടിക്കിടന്നും കൊതുകള്‍ പെരുകുന്നു. പാമ്പും പഴുതാരയും അടക്കം ഇഴജന്തുക്കളുടെ വാസ സ്ഥലമായി മാറുകയും ചെയ്യുന്നു ഇത്തരം കേന്ദ്രങ്ങള്‍.

2020 ഫെബ്രുവരിയില്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലും പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഹരിതകര്‍മസേന സജ്ജമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കടകളിലും വീടുകളിലും എങ്ങനെ സൂക്ഷിച്ചു വെയ്ക്കണമെന്നും ഏതൊക്കെ ദിവസങ്ങളില്‍ അവ ശേഖരിക്കാന്‍ ഹരിതകര്‍മസേനാംഗങ്ങള്‍ എത്തിച്ചേരുമെന്നും രേഖപ്പെടുത്തിയ ലഘുലേഖയും വിതരണം ചെയ്തു. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ സേവനത്തിന് 24 വനിത ഹരിതകര്‍മസേനാംഗങ്ങളാണുള്ളത്. എല്ലാ വാര്‍ഡുകളിലെയും ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന ഇവര്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിയരുതെന്ന സന്ദേശവും നല്‍കി. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു വെയ്ക്കണം. വീടുകളിലേക്കു കൊണ്ടുവരുന്ന പാലിന്റെ കവര്‍ ഉള്‍പ്പെടെ കഴുകി വൃത്തിയാക്കി വീട്ടുകാര്‍ സൂക്ഷിക്കണം.

ഹരിതകര്‍മസേനപ്രവര്‍ത്തകര്‍ മാസത്തില്‍ ഒരിക്കല്‍ എത്തി ഇവ ശേഖരിക്കും. വിവിധ വാര്‍ഡുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഗ്രാമപഞ്ചായത്തിന്റെ ചുമതലയില്‍ സൂക്ഷിക്കുകയും അവിടെനിന്ന് ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് ശാസ്ത്രീയമായി സംസ്‌ക്കരിക്കും. ഇതിനായി ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് കേന്ദ്രീകൃത സംഭരണ കേന്ദ്രവും നിര്‍മിച്ചു. മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന്  കടകള്‍ക്ക് 50 രൂപയും വീടുകള്‍ക്ക് 30 രൂപയുമാണു നിരക്ക്.

ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനത്തിനായി 2019-2020 സാമ്പത്തിക വര്‍ഷം തുക നീക്കിവെച്ചു.  ഹരിതകര്‍മസേനയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ശുചിത്വ പരിപാലന രംഗത്ത് സമഗ്രമായ പുരോഗതി കൈവരിക്കുന്നതിനും അജൈവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പുന:ചംക്രമണത്തിനും  സംസ്‌ക്കരണത്തിനും ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയുമാണ് ക്ലീന്‍ കേരളാ കമ്പനിയുടെ ലക്ഷ്യം. ഇതിലേക്കായി വിവിധ പദ്ധതികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കി വരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, ഹരിത കേരളാ മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ എന്നവയുടെ സംയുക്്ത സംരംഭമായാണ് ക്ലീന്‍ കേരളാ കമ്പനിയുടെ പ്രവര്‍ത്തനം.

- Advertisment -
Advertisment
Advertisment

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
- Advertisment -

Most Popular