പാലായില്‍ ചാരായവുമായി പിടികൂടിയ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായില്‍ ചാരായവുമായി പിടികൂടിയ കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്ററെ സസ്പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്റ്റേഷന്‍ മാസ്റ്റര്‍ മേലുകാവ് ഇല്ലിക്കല്‍ സ്വദേശി ജെയിംസ് ജോര്‍ജ് പിടിയിലായത്. തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ സിഎംഡി ഉത്തരവിടുകയായിരുന്നു. കോര്‍പ്പറേഷന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയ പ്രവര്‍ത്തി ചെയ്യുകയും എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ജയിംസ് ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്യാന്‍ സിഎംഡി ഉത്തരവിട്ടത്.

നേരത്തെ ഇയാള്‍ക്കെതിരെ എക്സൈസിന് വിവരം ലഭിച്ചിരുന്നു. എക്സൈസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഡിപ്പോയിലെത്തിയ കെ എസ് ആര്‍ ടി സിയുടെ ആഭ്യന്തര വിജിലന്‍സ് സംഘം ജെയംസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഓഫീസ് മുറിയില്‍ നിന്നാണ് ചാരായവും പിടികൂടിയത്. 500 മില്ലി ചാരായമാണ് ഇയാളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെ അധിക്ഷേപിച്ചും പൊതുജനങ്ങളെ വഞ്ചിച്ചുമാണ് യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പി രാജീവ്

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസിലെ സൗജന്യയാത്ര ഉപയോ​ഗിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച ​ഗതാ​ഗത...

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെ തുടര്‍ന്ന് 12 യാത്രക്കാര്‍ക്ക്...

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ നീന്തൽ പരിശീലകൻ ആർ. രാജേഷിന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ: കണ്ണൂരിലെ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ തിരുവനന്തപുരം സ്വദേശിയും നീന്തൽ...

ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കും ; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

0
ചെന്നൈ : നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ...