പന്തളത്ത് തട്ടുകടയിൽ ഗുണ്ടാ ആക്രമണം ; കട ഉടമയ്ക്കും സഹോദരനും ഗുരുതരമായി പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പന്തളം : തട്ടുകടയിൽ രാത്രിയിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ കട ഉടമയ്ക്കും സഹോദരനും ഗുരുതരമായി പരിക്കേറ്റു. എം.സി റോഡിൽ പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള തട്ടുകടയിലാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിൽ കടയുടമ പന്തളം മങ്ങാരം പാലത്തടത്തിൽ ശ്രീകാന്തി (37) ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിസംഘം തട്ടുകട പൂർണമായും തകർത്തു. കുളനട, ഉള്ളന്നൂർ, പാണിൽ മേഖലയിലുള്ള സ്ഥിരം ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പന്തളം പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 10ന് ശ്രീകാന്തിന്റെ ജ്യേഷ്ഠൻ ശ്രീനാഥിന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ സംഘം മൂന്ന് ചായയും മൂന്ന് ഓംലെറ്റും ആവശ്യപ്പെട്ടു. ഇവ നൽകിയപ്പോൾ സംഘം രണ്ടുചായ മാത്രമാണ് ഉപയോഗിച്ചത്. ഒരു ചായയും ഓംലെറ്റും കഴിക്കാതെ സംഘം കഴിച്ചതിന്റെ മാത്രം വില നൽകി പോകാൻ ഒരുങ്ങിയപ്പോൾ ശ്രീനാഥ് മൂന്ന് ചായയുടെയും ഓംലെറ്റിന്റെയും വില തരണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.

തുടർന്ന് വാക്കേറ്റമായി ശ്രീനാഥിനെയും ജീവനക്കാരനെയും സംഘം പിടിച്ചുതള്ളി. അക്രമം ഉണ്ടായപ്പോൾ കടയിലെ ജീവനക്കാർ പറന്തലിൽ തട്ടുകട നടത്തുന്ന ശ്രീനാഥിന്റെ സഹോദരൻ ശ്രീകാന്തിനെയും പോലീസിനെയും വിവരമറിയിച്ചു. ഈസമയം സംഘം കൂടുതൽ ആളുകളെ വിളിച്ചുവരുത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. പറന്തലിൽ നിന്ന് പന്തളത്തെ തട്ടുകടയിൽ എത്തിയ ശ്രീകാന്തിനെ സംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഗ്ലാസ് കൊണ്ടും പൂച്ചട്ടി കൊണ്ടും സ്റ്റീൽ മഗ് കൊണ്ടും തലയ്ക്ക് ആക്രമിക്കുകയായിരുന്നു. ശ്രീകാന്തിന്റെ തലയ്ക്ക് 21 തുന്നലുകൾ വേണ്ടിവന്നു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടയിലെ സാധനങ്ങളും നശിപ്പിച്ചു. ശ്രീകാന്തിനെയും ശ്രീനാഥിനെയും ജീവനക്കാരെയും നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...

മാസപ്പടി കേസ് : കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ...