നാലംഗ സംഘം യുവാവിനെ വീടു കയറി വെട്ടിപ്പരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ യുവാവിനെ നാലംഗ അക്രമി സംഘം വീടു കയറി ആക്രമിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു. ആറാലുംമൂട് സ്വദേശി സുനിലിനാണ് തലയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ സുനിലിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് വീടുകയറി യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നെയ്യാറ്റിൻകരയിലും ഗുണ്ടാ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്കും വെട്ടിപരിക്കേൽപ്പിക്കലിലേക്കും കലാശിച്ചതെന്നാണ് വിവരം. കുട്ടികളുടെ മുന്നിൽ വെച്ചാണ് സുനിലിനെ മർദ്ദിച്ചതും വെട്ടിയതും. രഞ്ജിത്ത്, അഭിലാഷ് എന്നിങ്ങനെയുള്ള രണ്ടുപേരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവരെ കൂടാതെ മറ്റു രണ്ടു പേരും കൂടി സംഘത്തിൽ ഉണ്ടായിരുന്നതായും വിവരം ലഭിക്കുന്നുണ്ട്.

പരിക്കേറ്റ സുനിലും അക്രമിസംഘവും തമ്മിൽ നേരത്തെ ഒരു മരണ വീട്ടിൽ വച്ച് തർക്കം നടന്നിരുന്നു. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിന് പിന്നാലെ ചെറിയതോതിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാനാണ് അക്രമികൾ കഴിഞ്ഞ ദിവസം സുനിലിനെ വീടുകയറി ആക്രമിച്ചതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

സുനിലിൻ്റെ പരിക്ക് ഗുരുതരമല്ല. ഇയാളുടെ തലയ്ക്ക് 12 തുന്നലുകൾ ഇട്ടിട്ടുണ്ട്. അതേസമയം, സുനിലിനും പ്രതികൾക്കെതിരെ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ഒന്നിലധികം കേസുകളും നിലനിൽക്കുന്നുണ്ട്. ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് പറഞ്ഞു. ആക്രമണം നടന്നത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതായും കൂടുതൽ വിവരങ്ങൾ പിന്നീട് ലഭ്യമാക്കുമെന്നും നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...