നഗരൂരിൽ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരൂരിൽ പോലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം. രണ്ടു പേർ അറസ്റ്റിൽ. നാലു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ എസ്ഐക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ കല്ലമ്പലം സ്വദേശികളായ ബൈജു (45) ആദേശ് (45) എന്നിവരാണ് പിടിയിലായത്. ജീപ്പിൽ കൊണ്ടുപോകുന്നതിനിടയിലും സംഘം പോലീസുകാരെ ആക്രമിച്ചു. നിരവധി സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറയുന്നു.

ആറ്റിങ്ങൽ ജംഗ്ഷനിൽ വെച്ച് നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐയും സംഘവും സ്ഥലത്തെത്തുന്നത്. ഇതിനിടെയാണ് പോലീസിനെയും സംഘം ആക്രമിച്ചത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് ജീപ്പിൽ വെച്ച് ആക്രമണം ഉണ്ടായത്. ആയുധം കൊണ്ട് പ്രതികൾ സ്വയം മുറിവുണ്ടാക്കിയതായും പോലീസ് പറയുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതികൾ ആശുപത്രി ജീവനക്കാർക്ക് നേരെയും ആക്രമണം അഴിച്ചുവിട്ടു. നിലവിൽ ഇരുവരും പോലീസ് കസ്റ്റ്ഡിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

തമിഴ്നാട് നിയമസഭയിലെ മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി ഡിഎംകെ പ്രതിഷേധം

0
ചെന്നൈ : മുഖ്യമന്ത്രി സി ജോസഫ് വിജയുടെ പരാമർശത്തെ ചൊല്ലി തമിഴ്നാട്...

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...