കോഴഞ്ചേരിയില്‍ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പള്ളിയില്‍ നിന്ന് മടങ്ങിയ വയോധികയെ പിടിച്ച് മറിച്ചിട്ട് മൂന്നു പവന്റെ മാല കവര്‍ന്നു. ബൈക്കിലെത്തിയ മോഷ്ടാക്കളില്‍ ഒരാളെ പ്രദേശവാസി മുറുകെ പിടിച്ചെങ്കിലും കുത്തുമെന്ന് ഭീഷണി മുഴക്കി രക്ഷപെട്ടു. വ്യവസായ കേന്ദ്രത്തിന് സമീപം തിരുവഭരണ പാതയില്‍ ബൈക്കില്‍ എത്തിയവര്‍ നടന്നു പള്ളിയില്‍ നിന്ന് മടങ്ങിയ വയോധികയുടെ മാല അപഹരിക്കുകയായിരുന്നു. മേലേല്‍ പീടികയില്‍ ഉഷയുടെ മൂന്നു പവന്റെ സ്വര്‍ണമാല ആണ് ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കഴുത്തില്‍ നിന്നും പൊട്ടിച്ചു കൊണ്ട് പോയത്. സംഭവം നടക്കുന്നത് കണ്ട സമീപവാസിയായ കാവുംപടിക്കല്‍ ജിജി നിലവിളി കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. മോഷ്ടാവ് മാലയ്ക്ക് പിടിച്ചപ്പോള്‍ പൊട്ടാതെ വന്നു. പിടിവലിയുടെ ആഘാതത്തില്‍ ഉഷയും മോഷ്ടാവും റോഡില്‍ വീണു. അവിടെ നിന്നും മോഷ്ടാവ് എഴുന്നേറ്റ് മാല പൊട്ടിച്ച് ബൈക്കില്‍ കയറി രക്ഷപെടാന്‍ ശ്രമിച്ചു.

ജിജി വന്ന് കള്ളനെപിടിച്ചു നിര്‍ത്തി. ബഹളം ഉണ്ടാക്കിയെങ്കിലും ആരും സഹായത്തിന് എത്തിയതുമില്ല. ഈ സമയം കള്ളന്‍ ജിജിയെ കുത്തുമെന്ന് ഭീഷണി മുഴക്കി. ഭയന്നു പോയ ജിജി കള്ളനെ വിട്ടു. മാലയും കൊണ്ട് കള്ളന്‍ കടന്നു. റെയ്‌സ് ആക്കി നിര്‍ത്തിയിരുന്ന ബൈക്കില്‍ കൂട്ടുകാരന്‍ കള്ളനെയും കൊണ്ട് പാഞ്ഞു. പോലീസ് സമീപത്തെ കടയിലും ലാബിലും നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. അതേസമയം ഇതേ പാതയില്‍ കൊല്ലീരേത്ത് ദേവീ ക്ഷേത്രം വക കാണിക്ക വഞ്ചി കഴിഞ്ഞ ദിവസം രാത്രിയില്‍ കുത്തിതുറന്ന് മോഷണത്തിന് ശ്രമിച്ചിരുന്നു. ക്ഷേത്രം ഭാരവാഹികള്‍ രാവിലെ അറിയിച്ചതിനെതുടര്‍ന്ന് ആറന്മുളയില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...