ദുർമന്ത്രവാദത്തിന്‍റെ മറവിൽ കൂട്ടബലാത്സംഗം ; അഞ്ച് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ദുർമന്ത്രവാദത്തിലൂടെ വീട്ടിലെ വാസ്തുപ്രശ്നങ്ങൾക്കും, കണ്ണേറിനും മറ്റ് ദോഷങ്ങൾക്കും പരിഹാരം കണ്ടെത്താമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ നിരന്തരം ബലാത്സംഗം ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളെയാണ് പാൽഘർ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ഭർത്താവ് ദുരാചാരത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്നും ഇതിന്‍റെ ദോഷങ്ങൾ ഇല്ലാതാക്കാൻ ചില കർമങ്ങൾ നടത്തേണ്ടതുണ്ടെന്നും വിശ്വസിപ്പിച്ച ശേഷമായിരുന്നു യുവതിയെ സംഘം ബലാത്സംഗത്തിനിരയാക്കിയത്. 2018 മുതൽ യുവതി തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയും പൂജയ്ക്കെന്ന വ്യാജേന മറ്റ് സ്ഥലങ്ങളിലെത്തിച്ചും സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

പഞ്ചാമൃതമാണെന്ന് പറഞ്ഞ് ഒരു വെള്ളം യുവതിക്ക് നൽകിയ ശേഷമായിരുന്നു ബലാത്സംഗം. യുവതിയിൽ നിന്നും വിവിധ ചടങ്ങുകൾക്കെന്ന് പറഞ്ഞ് സ്വർണവും പണവും സംഘം കൈപ്പറ്റിയിരുന്നതായും റിപ്പോർട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബറിൽ യുവതി പോലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്തുക്കളായ രവീന്ദ്ര ഭാട്ടെ, ദിലീപ് ഗൈക്വാഡ്, ഗൗരവ് സാൽവി, മഹേന്ദ്ര കുമാവത്, ഗണേഷ് കഡം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്.ഐ വിജയ് മുതാഡക് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...