ഉത്തര്‍ പ്രദേശ് : അമ്‌റോഹയിൽ തോക്കുചൂണ്ടി പതിനേഴുകാരിയെ നാലംഗ സംഘം ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്കിൽ ചങ്ങാതിയായിരുന്ന പ്രതിയിലൊരാളെ കാണാൻ പോയപ്പോഴാണ് നാലുപേരും തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പോലീസിന് നൽകിയ പരാതിയിൽ ആരോപിച്ചു.
ഫേസ്ബുക്കിലൂടെ തഹർപൂർ ഗ്രാമത്തിലെ പുഷ്പേന്ദ്ര ചൗഹാന്‍ എന്നയാളെ താന്‍ പരിചയപ്പെട്ടതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. വെള്ളിയാഴ്ച ഗജ്‌റോളയിൽ വച്ച് അയാളെ കാണാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ അവിടെ എത്തിയപ്പോൾ അവന്റെ മൂന്ന് സുഹൃത്തുക്കളും ഒപ്പം ചേർന്നു. പിന്നീട് അവർ എന്നെ തട്ടിക്കൊണ്ട് ഒരു കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് നാലുപേരും തോക്ക് ചൂണ്ടി തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.