Monday, June 24, 2024 6:47 pm

ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ കുന്നുകൂട്ടി മണലില്‍ പൂഴ്​ത്തിയ നിലയില്‍

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത്​ മൃതദേഹങ്ങള്‍ കുന്നുകൂട്ടി മണലില്‍ പൂഴ്​ത്തിയ നിലയില്‍. ലക്നോവില്‍നിന്ന്​ 40 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവിലാണ്​ സംഭവം. ഗംഗാ നദിയുടെ തീരത്ത്​ രണ്ടിടങ്ങളിലായാണ്​ നിരവധി മൃതദേഹങ്ങള്‍ മണലില്‍ പൂഴ്​ത്തിയ നിലയില്‍ കണ്ടെത്തിയത്​. വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയിലാണ്​ മൃതദേഹങ്ങള്‍.

യു.പിയില്‍നിന്ന്​ നൂറുകണക്കിന്​ പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യു.പി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്​തിരുന്നു. ഇതിനുപിന്നാലെയാണ്​ ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്​ത്തിയ നിലയില്‍ കണ്ടെത്തിയത്​. കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങളാണെന്നാണ്​ പ്രാഥമിക നിഗമനം. തീരത്ത് മണലില്‍ പൂഴ്​ത്തിയ നിലയില്‍ കണ്ടെത്തിയ ​ മൃതദേഹങ്ങളുടെ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്​.

മൃതദേഹങ്ങള്‍ കണ്ടെത്തിയ ഒരു സ്​ഥലം ശ്​മശാനമായി ഉപയോഗിച്ചുവരുന്നതാണെന്നും കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹങ്ങളാണോ ഇവയെന്ന്​ വ്യക്തമല്ലെന്നുമായിരുന്നു ഉന്നാവ്​ അധികൃതരുടെ പ്രതികരണം.

‘ചിലര്‍ മൃതദേഹങ്ങള്‍ കത്തിക്കാതെ നദീ തീരത്ത്​ അടക്കം ചെയ്യുന്ന പതിവുണ്ട്​. വിവരം ലഭിച്ചയുടന്‍ സംഭവസ്​ഥലത്തേക്ക്​ അധികൃതരെ അയച്ചിരുന്നു. അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇതില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കും’ -ജില്ല മജിസ്​ട്രേറ്റ്​ രവീന്ദ്ര കുമാര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ കിഴക്കന്‍ യു.പിയിലെ ഗാസിപ്പൂരില്‍ ഗംഗാ തീരത്ത്​ നിരവധി മൃതദേഹങ്ങള്‍ അടിഞ്ഞുകൂടിയിരുന്നു. കൂടാതെ ബിഹാറിലേക്കും മധ്യപ്രദേശിലേക്കും നൂറുകണക്കിന്​ മൃതദേഹങ്ങള്‍ ഒഴുകിയെത്തുകയും ചെയ്​തിരുന്നു. ഇത്തരത്തില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നത്​ രോഗവ്യാപനം രൂക്ഷമാക്കിയേക്കാം എന്ന ആശങ്കയെ തുടര്‍ന്ന്​ ബിഹാര്‍ ഉത്തര്‍പ്രദേശ്​ അതിര്‍ത്തിയില്‍ ബിഹാര്‍ അധികൃതര്‍ വലക്കെട്ടിയിരുന്നു. കഴിഞ്ഞദിവസം മാത്രം 71 മൃതദേഹങ്ങളാണ്​ ബിഹാറിലേക്ക്​ ഒഴുകിയെത്തിയത്​. യു.പിയി​ല്‍ യമുന നദിയിലൂടെയും മൃതദേഹങ്ങള്‍ ഒഴുകിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ...

0
ദില്ലി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച...

വായനാ പക്ഷാചരണം ഉദ്ഘാടനം നാളെ നഗരസഭാ ലൈബ്രറിയിൽ

0
പത്തനംതിട്ട : നഗരസഭാ ലൈബ്രറിയിലെ വായന പക്ഷാചരണവും വനിതാവേദി ബാലവേദി എന്നിവയുടെ...

ഹെൽമെറ്റ് വച്ച് മുടി കൊഴിയുന്നുണ്ടോ…? പേടിക്കേണ്ടാ, പ്രതിവിധിയുണ്ട്..

0
ഇരുചക്രവാഹനം ഉപയോഗിക്കുന്നവരാണ് മിക്കവരും. അതുകൊണ്ടുതന്നെ സുരക്ഷിത യാത്രയ്ക്ക് ഹെൽമെറ്റ് ഇല്ലാതെ പറ്റില്ല....

പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ് ചെന്നിത്തല

0
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഭിന്നതയുണ്ടെന്ന വാർത്ത തള്ളാതെ രമേശ്...