തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. മേക്കര കല്ലുവിളയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ പത്തോളം പേർ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി. വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ് പരാതി. സമീപവാസികൾ ചോദ്യം ചെയ്തതോടെ മടങ്ങിപ്പോയ സംഘം തിരികെയെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. വയോധികനെ അസഭ്യം പറഞ്ഞവരെ മർദിക്കുകയായിരുന്നു. മാരാകായുധങ്ങളുമായെത്തിയായിരുന്നു അക്രമം. ജോണി എന്ന 51കാരന് മുഖത്തും തലക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ അനിയനെയും പിടിച്ചുമാറ്റാനെത്തിയ മൂന്നു പേരെയും അക്രമിസംഘം മർദിച്ചു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























