ഫ്‌ളൈ ഓവറില്‍ നിന്ന് ചാടിയ ഗ്യാങ്സ്റ്റര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹിയിലെ ട്രാന്‍സ്-യമുന മേഖലയിലെ ഷഹ്ദാര മേല്‍പ്പാലത്തില്‍ നിന്ന് താഴേക്ക് ചാടിയ ഗുണ്ടാ നേതാവ് മരിച്ചു. വാഹന പരിശോധനക്കിടെ പോലീസില്‍ നിന്നും രക്ഷപ്പെടാനായി ഇയാള്‍ ഫ്‌ളൈ ഓവറിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഡല്‍ഹിയിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാ സംഘവുമായി ബന്ധമുള്ള സോനു എന്നയാളാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ചേനു എന്ന് വിളിപ്പേരുള്ള ഇന്‍ഫാന്റെ സംഘത്തില്‍പ്പെട്ടയാളാണ് സോനുവെന്ന് പോലീസ് പറഞ്ഞു. മഹീന്ദ്രയുടെ എസ് യുവി കാറായ ബൊലേറോയില്‍ സോനുവും സംഘവും സഞ്ചരിക്കുന്നതിനിടെ പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. ഷഹ്ദാര മേല്‍പ്പാലത്തില്‍വെച്ച് പോലീസ് സംഘം ബൊലേറോയ്ക്ക് മുന്നില്‍ വട്ടം വെച്ച് സംഘത്തെ പിടികൂടി.

സോനുവിനെ കൂടാതെ നാല് പേര്‍ വാഹനത്തിലുണ്ടായിരുന്നു. പരിശോധനയ്ക്കിടെ സോനു പോലീസിനെ വെട്ടിച്ച് ഫ്‌ളൈ ഓവറില്‍ നിന്നും താഴേക്ക് എടുത്തു ചാടുകയായിരുന്നു. താഴേക്ക് ചാടുന്നതിനിടെ സമീപത്തെ മരക്കൊമ്പില്‍ പിടികിട്ടിയെങ്കിലും കമ്പ് പൊട്ടി ഇയാള്‍ റോഡിലേക്ക് വിഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സോനുവിനെ ഉടനെ തന്നെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരണപ്പെടുകയായിരുന്നു. സോനുവിനെതിരെ ഡല്‍ഹിയില്‍ വിവിധ സ്റ്റേഷനുകളിലായി പത്തോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച വാഹനത്തില്‍ നിന്നും വിദേശ നിര്‍മ്മിത റിവോള്‍വര്‍, രണ്ട് പിസ്റ്റളുകള്‍, മൂന്ന് നാടന്‍ തോക്കുകളും പോലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അഫ്സര്‍, നദീം, ആബിദ്, ഷോയ്ബ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...