അമൃത്സർ : കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഗോൾഡി ബ്രാറിന്റെ മൂന്ന് കൂട്ടാളികൾ അറസ്റ്റിൽ. പഞ്ചാബ് പോലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്ന് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.പഞ്ചാബിലെ ബാനൂരിലെ കലോളിയ സ്വദേശി ഗുജ്ജർ എന്ന അമൃതപാൽ സിംഗ്, ബാനൂരിലെ ദേവിനഗർ അബ്രവ സ്വദേശി കമൽപ്രീത് സിംഗ്, ദേരാ ബസിയിലെ അമ്രാല സ്വദേശി പ്രേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
പഞ്ചാബിൽ കൊലപാതകശ്രമം, പിടിച്ചുപറി, കവർച്ച, ആയുധനിയമം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ക്രിമിനൽ കേസുകൾ ഇവർക്കെതിരെയുണ്ട്. ജനുവരി 19ന് ചണ്ഡീഗഡിലെ സെക്ടർ അഞ്ചിൽ ഒരു വ്യവസായിയുടെ വീടിനുനേരെ നടന്ന വെടിവയ്പ്പിലും ഇവർക്കു പങ്കുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.