ഗാസയില്‍ ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നു ; ഒമാന്‍ വിദേശകാര്യ മന്ത്രി ആശങ്ക രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മസ്‌കറ്റ് : ഗാസ മുനമ്പിലെ അന്യായമായ ഇസ്രയേല്‍ യുദ്ധത്തിന്റെ അനന്തരഫലത്തിനും, കുട്ടികളും യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് നിരപരാധികള്‍ രക്തസാക്ഷിത്വം വഹിച്ചതിനും യാതൊരു പരിഹാരവും കാണാതെ മേഖലയില്‍ തുടരുന്ന രൂക്ഷത സുല്‍ത്താനേറ്റ് ഒമാന്‍ വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുകയാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി അറിയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരവും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ അധിനിവേശ സേനയുടെ പിന്‍വാങ്ങലും തുടങ്ങി, അതിന്റെ കാരണങ്ങളും ഉദ്ദേശ്യങ്ങളും അഭിസംബോധന ചെയ്യുന്നതാണ് മേഖലയിലെ സംഘര്‍ഷത്തിനുള്ള ഏക പരിഹാര മാര്‍ഗമായി ഒമാന്‍ വിശ്വസിക്കുന്നതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

ഇറാഖിലും സിറിയയിലും അമേരിക്ക ആരംഭിച്ച പ്രതികാര സൈനിക ആക്രമണത്തില്‍ യാതൊരു പ്രയോജനവും സുല്‍ത്താനേറ്റ് ഒമാന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഇത്തരം സൈനിക ആക്രമണങ്ങള്‍ നടത്തുന്നത് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുമെന്നും അത് മൂലം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് സമൂലമായ പരിഹാരങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...