നിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ പോലീസ് വാഹനത്തിലിടിച്ച് അപകടം ; എസ്.ഐ.ക്കും ഡ്രൈവര്‍ക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി : നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പോലീസ് വാഹനത്തിലിടിച്ച് എസ്.ഐ.ക്കും ഡ്രൈവര്‍ക്കും പരിക്ക്. ഹൈവേ പട്രോളിങ് പൊലീസ് വാഹനത്തിലെ എസ്. ഐ. അജയ്കുമാര്‍ (54), ഡ്രൈവര്‍ അനീഷ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര പരിക്കുകളോടെ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിന് സമീപമാണ് അപകടം നടന്നത്.

മുത്തങ്ങ ഭാഗത്തേക്ക് പോകുകയായിരുന്ന പോലീസ് വാഹനത്തില്‍ മൈസൂരു ഭാഗത്ത് നിന്ന് വാഴക്കുലയുമായി വരികയായിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്റെ ചക്രവും സൈഡ് മിററും തകര്‍ന്നു. പിക്കപ്പ് വാനിന്റെ ഡ്രൈവറായ നമ്പ്യാര്‍കുന്ന് സ്വദേശി സുധീഷിന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...