ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ 2010ലെയും 2020ലെയും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചു.വിഗ്രഹങ്ങൾ കഴിവതും കളിമണ്ണിൽ നിർമ്മിച്ചവയായിരിക്കണം. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയ പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും ദോഷകരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വിഗ്രഹങ്ങൾ നിമജ്ജനത്തിന് ഉപയോഗിക്കരുത്. പെയിന്റുകൾ ഒഴിവാക്കി പ്രകൃതിദത്തവും ദോഷരഹിതവുമായ നിറങ്ങൾ ഉപയോഗിക്കണം.

ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിന് ഉപയോഗിക്കുന്നതും ഉചിതമാണ്. നിമജ്ജനത്തിന് മുമ്പ് വസ്ത്രങ്ങൾ, മാലകൾ, പൂക്കൾ, ഇലകൾ, അലങ്കാര വസ്തുക്കൾ എന്നിവ നീക്കം ചെയ്ത് ജലസ്രോതസ്സുകളിൽ എത്താത്തവിധം പ്രത്യേകം ശേഖരിച്ച് സംസ്‌കരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചു.മലിനീകരണം ഒഴിവാക്കി പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും നിർദേശമുണ്ട്. കിണർ, തടാകം, നദി തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളിൽ വിഗ്രഹ നിമജ്ജനം നടത്തരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ ഒരുക്കുന്ന കൃത്രിമ കുളങ്ങൾ മാത്രം ഇതിനായി ഉപയോഗിക്കണം. ഉത്സവവുമായി ബന്ധപ്പെട്ട് നിരോധിച്ചിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കണം. വലിയ ശബ്ദമുണ്ടാക്കുന്നതും അമിതമായി പുക പുറന്തള്ളുന്നതുമായ പടക്കങ്ങൾ ഉപയോഗിക്കരുതെന്നും രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നും ബോർഡ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടിയിൽ പ്രതിഷേധവുമായി പികെ ഫിറോസ്

0
കോഴിക്കോട്: വിസ്‌ഡം നേതാവ് ഡോ.അബ്ദുള്ള ബാസിലിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത...

തൊടുപുഴയിൽ കെട്ടിടം പൊളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

0
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് കെട്ടിടം പൊളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് രണ്ട്...

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം ; 15ഓളം പേർക്ക് പരിക്ക്

0
കാഞ്ഞിരപ്പള്ളി: കുരിശുകവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം യാത്രക്കാർക്ക്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...