കാഞ്ഞിരപ്പള്ളി: കുരിശുകവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന ‘ഫൗസിയ’ എന്ന സ്വകാര്യ ബസിന്റെ പിന്നിലാണ് മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളി ബസ്റ്റാൻഡിലേക്ക് വരികയായിരുന്ന ‘ജെറിൻ’ എന്ന ബസ് ഇടിച്ചത്. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ ആഘാതത്തിൽ ബസിനുള്ളിലെ കമ്പികളിലും മറ്റും മുഖമിടിച്ചാണ് പലർക്കും പരിക്കേറ്റത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. പരിക്കേറ്റവരിൽ പത്തനാട് ആനന്ദഭവനിൽ ഗ്രീഷ്മ (23), ആനന്ദഭവനിൽ റോജി (51), കാനംഭാഗം മാലത്ത് കുരുവിള (48), മണിമല സ്വദേശി മേരി (65), ചാമംപതാൽ ആലുമൂട്ടിൽ എബ്രഹാം ജോർജ് (55), ചിറക്കടവ് കൈപ്പലാനിക്കൽ സ്വർണകുമാരി (72), മണിമല വാലുമണ്ണേൽ സിന്ധു (49), പട്ടിമറ്റം പയറ്റക്കൽ ശശികല (63), പാറത്തോട് ചന്നാമാവുങ്കൽ രാജീവ് (31), കുപ്പക്കായം പുത്തൻവീട്ടിൽ സുശീല (51), വാഴൂർ മാമ്മൂട്ടിൽ ആമിന (25), കറിക്കാട്ടൂർ നാഗത്തിങ്കൽ സീബ (61), ചിറക്കടവ് സ്വദേശികളായ പൈനുങ്കൽ അശ്വതി (40), പാറോട്ടിൽ അംബിക (50), പാറോട്ടിൽ ആനന്ദ് (25), ഇടത്തിനകത്ത് മിനു (21) എന്നിവരുണ്ട്.































