മധുര ഉസിലാംപട്ടിയിൽ പോലീസുകാരനെ കൊലപെടുത്തിയ കഞ്ചാവ് ഡീലറെ വെടിവെച്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മധുര : ഉസിലാംപട്ടിയിൽ പോലീസുകാരനെ കൊലപെടുത്തിയ കഞ്ചാവ് ഡീലറെ വെടിവെച്ച് പിടികൂടി. നവർപട്ടി സ്വദേശി പൊൻവണ്ടു ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് കമ്പത്ത് നിന്നുമാണ്. പോലീസ് കോൺസ്റ്റബിൾ മുത്തു കുമാർ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. ഉസിലാംപട്ടി പോലീസ് സ്റ്റേഷനിലെ 34 കാരനായ പോലീസ് കോൺസ്റ്റബിളിനെ വ്യാഴാഴ്ച വൈകുന്നേരമാണ് കൊലപെടുത്തിയത്. വൈകുന്നേരം 5.30 ഓടെയാണ് സംഭവം നടന്നത്. തലയ്ക്ക് ഇഷ്ടിക കൊണ്ടാണ് അടിച്ച് കൊലപെടുത്തിയത്. ടാസ്മാക് ഷോപ്പിന്റെ മുന്നിൽ നിന്ന് പൊൻവണ്ടുവും സംഘവും മദ്യപിക്കുന്നത് തടഞ്ഞതിനാണ് ആക്രമണം ഉണ്ടായത്. ആക്രമണം തടയാൻ ശ്രമിച്ച മുത്തുകുമാറിനെ പൊൻവണ്ടുവും സംഘവും ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിച്ചു. സംഭവമറിഞ്ഞ് എത്തിയ ഉസിലാംപട്ടി പോലീസ് മുത്തുകുമാറിനെ ഉസിലാംപട്ടിയിലെ സർക്കാർ ആശുപത്രിയിൾ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഘത്തെയും അതിന്റെ നേതാവിനെയും പിടികൂടാൻ ഉസിലാംപട്ടി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ചന്ദ്രശേഖര റാണിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് ഇന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ വെടിവെച്ച് പിടികൂടിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...