കോന്നിയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. കോന്നി എക്സൈസ് റേഞ്ച് അധികൃതർ നടത്തിയ പരിശോധനകളിൽ ഇത്തരത്തിൽ നിരവധി കേസുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. മുപ്പതിനും ഇരുപതിനും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണ് കൂടുതലും ഇടനിലക്കാരായി പ്രവർത്തിക്കുന്നത്. പത്തനാപുരം പുനലൂർ ഭാഗങ്ങളിൽ നിന്നുമാണ് കോന്നിയിലേക്ക് കഞ്ചാവ് എത്തുന്നത് എന്നാണ് എക്സൈസ് അധികൃതരുടെ കണ്ടെത്തൽ.ആളൊഴിഞ്ഞ പറമ്പുകളും കെട്ടിടവുമൊക്കെയാണ് ഇത്തരക്കാർ താവളമാകുന്നത്.

വിദ്യർത്ഥികൾക്കിടയിൽ കഞ്ചാവ് ഉപയോഗം വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് സംഘങ്ങളുടെ പ്രവർത്തനം. കഞ്ചാവ് ഉപയോഗിക്കുന്ന കേസുകളിൽ ആളുകൾ പിടിക്കപ്പെട്ടാൽ ഒരു കിലോയിൽ അധികമുള്ള തൊണ്ടിമുതലിന് മാത്രമേ കേസ് എടുക്കാൻ നിയമമുള്ളൂ എന്ന വകുപ്പും ഉദ്യോഗസ്ഥരെ വലക്കുന്നുണ്ട്. ഉപയോഗത്തിനിടയിലോ ചെറിയ പൊതികളിൽ ആക്കിയ കഞ്ചാവ് സൂക്ഷിക്കുന്ന സംഭവത്തിലും ഒക്കെയാണ് കൂടുതലും പിടിക്കപെടുക. എന്നാൽ ഇത്തരത്തിൽ പിടിക്കപെടുന്നവരിൽ പെറ്റി കേസ് ചാർജ്ജ് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്യുന്നത്.

എന്നാൽ വീണ്ടും ലഹരി ഉപയോഗം വർധിക്കുകയാണ്.വലിയ അളവുകളിൽ ആരും തന്നെ കയ്യിൽ സൂക്ഷിക്കുന്നില്ല എന്നതിനാൽ ആരും റിമാൻഡ് ചെയ്യപ്പെടുന്നുമില്ല. മുട്ടായിയുടെയും മറ്റ് രൂപത്തിലും ഇത് വിദ്യാർത്ഥികളിൽ എത്തിക്കുന്ന സംഘങ്ങളും കുറവല്ല.കഞ്ചാവ് ഉപയോഗിച്ച ശേഷം നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച സംഭവത്തിൽ പിടിയിലായവരും അനവധിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന കഞ്ചാവ് വലിയ വിലക്കാണ് വിറ്റഴിക്കുന്നത്. കോന്നി, തണ്ണിത്തോട്, പ്രമാടം, ചിറ്റാർ തുടങ്ങി പല സ്ഥലങ്ങളിലും നിരവധി കേസുകൾ ആണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തണ്ണിത്തോട് പോലെയുള്ള മലയോര മേഖലകളിലെ വന ഭാഗങ്ങളിൽ കഞ്ചാവ് ഉപയോഗം വർധിച്ച് വരുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....