Sunday, May 11, 2025 1:42 pm

ക​ഞ്ചാ​വ്​ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്രതി യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​ത് ചോ​ദ്യം​ചെ​യ്ത​യാ​ളെ ക​ഞ്ചാ​വ്​ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​പ്രതി യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ല​യ​മ​ണ്‍ ക​രു​കോ​ണ്‍ കു​ട്ടി​നാ​ട് സ്വ​ദേ​ശി മ​നു (31)​ വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​നാ​ട് ബി​ബി​ന്‍ ഭ​വ​നി​ല്‍ വി​ഷ്ണു (19)​ വി​നെ അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഏ​താ​നും ദി​വ​സം​മു​മ്പ് ക​ഞ്ചാ​വ് കേ​സി​ല്‍ പി​ടി​ക്ക​പ്പെ​ട്ട് സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ആ​ളാ​ണ് വി​ഷ്ണു. പോലീ​സ് പി​ടി​ക്കാ​ന്‍ കാ​ര​ണം മ​നു​വാ​ണെ​ന്നാ​രോ​പി​ച്ച്‌ ക​ഞ്ചാ​വ് വ​ലി​ച്ച്‌ പു​ക മു​ഖ​ത്തേ​ക്ക് ഊ​തി വി​ടു​ക​യും ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച വി​ഷ്ണു​വി​നെ ക​രു​കോ​ണി​ല്‍ നി​ന്ന് പോലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ...

0
തിരുവനന്തപുരം: അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന...

ഇന്ത്യ – പാക് യുദ്ധ ഭീതിക്ക് അവസാനം ; കശ്മീര്‍ സാധാരണ നിലയിലേക്ക്

0
ന്യൂഡല്‍ഹി : ഇന്ത്യ - പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളെ അശാന്തമാക്കിയ യുദ്ധ...

പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തയ്യാറാക്കിയ ക്രൈം മാപ്പിംഗ് റിപ്പോർട്ട് ബുക്കിന്റെ പ്രകാശനം...

0
തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തയ്യാറാക്കിയ ക്രൈം...

ട്രെയിനിൽ വ്യാജ ബോംബ് ഭീഷണി ; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

0
ബംഗളൂരു: ന്യൂഡൽഹി-ബംഗളൂരു പാതയിൽ സർവീസ് നടത്തുന്ന കർണാടക എക്സ്പ്രസ് ട്രയിനി​ൽ ബോംബ്...