Wednesday, September 11, 2024 9:30 pm

മാലിന്യവും ഇരുട്ടും വെല്ലുവിളി ; ജോയിയെ കണ്ടെത്താനായില്ല – സ്കൂബാ ടീം തിരികെ കയറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനായില്ല. 40 മീറ്റർ വരെ പോയിട്ടും ജോയിയെ കണ്ടെത്താനായില്ലെന്ന് സ്കൂബാ ടീം. മാലിന്യം മാറ്റിയാൽ മാത്രമേ ഇനി തിരച്ചിൽ സാധ്യമാവൂ എന്ന് സ്കൂബാ ടീം വ്യക്തമാക്കി. പ്രധാന ടണലിൽ 40 മീറ്ററിനപ്പുറത്തേക്ക് സ്കൂബ ടീമിന് നീങ്ങാൻ കഴിഞ്ഞില്ല. ടണലിന് താഴെ ഒരാൾപ്പൊക്കത്തിൽ ചെളിയും മാലിന്യവും. 250 മീറ്ററാണ് റെയിൽ വേ പ്ലാറ്റ്ഫോമിന് അടിയിലുള്ള ആമയഴിഞ്ചൻ തോടിന്റെ നീളം. ഒരാൾപ്പൊക്കത്തിലാണ് റെയിൽവേപ്ലാറ്റ് ഫോമിന്റെ അടിയിൽ ചെളിയും മാലിന്യവും. രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നത് ഇതുകൊണ്ട്. സ്കൂബ ടീമിന് പ്രവർത്തനം ദുഷ്കരമാകുന്നതിനാൽ മറ്റു വഴികൾ ആലോചിക്കുന്നതായി ഫയർ ഫോഴ്സ് അറിയിച്ചു.

ടണലിനുള്ളിലെ ഇരുട്ട് തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. വീണ്ടും അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻ ഹോളിനടുത്ത ടണൽ മാലിന്യം മാറ്റി പരിശോധിക്കും. പ്രധാന ടണലിൽ കോർപ്പറേഷൻ ജീവനക്കാർ മാലിന്യം നീക്കുന്നത് തുടരും. രാവിലെ 10 മണിക്കായിരുന്നു ജോയിയെ കാണാതായത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് കാണാതായ ജോയ്. രാവിലെ ശക്തമായ മഴയിൽ ആമയിഴഞ്ചാൻ തോട് ശക്തമായ അടിയൊഴുക്കിൽപ്പെട്ടു പോവുകയായിരുന്നു ജോയ്. പ്രധാന ടണലിന് മുന്നിലെ മാലിന്യം നീക്കം ചെയ്തെങ്കിലും ടണലിനുള്ളിൽ മാലിന്യവും കല്ലും തെരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മാരായമുട്ടം വടകരയിൽ അമ്മയ്‌ക്കൊപ്പമാണ് അവിവാഹിതനായ ജോയിയുടെ താമസം. ആക്രിസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതായിരുന്നു ജോയിയുടെ വരുമാനമാർഗം. ഇതിനിടെയാണ് കരാറുകാർ വിളിച്ചപ്പോൾ തോട് വൃത്തിയാക്കുന്ന ജോലിക്കായി പോയത്. ജോയിക്കായുള്ള തെരച്ചിൽ ദുഷ്കരമായി തുടരുകയാണ്.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ട്രിവാന്‍ഡ്രം റോയല്‍സിന് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെതിരേ എട്ടു വിക്കറ്റ് ജയം

0
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെതിരേ...

പ്രാർത്ഥനകൾ വിഫലം ; ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു, അപകടമുണ്ടായത് ഇന്നലെ വൈകുന്നേരം

0
കൽപ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ...

സിനിമാ മേഖലയിലെ പരാതികളില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കെകെ ശൈലജ

0
തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതാ പ്രവര്‍ത്തകരുടെ പരാതികളില്‍ അന്വേഷണം വേഗത്തിലാക്കി കുറ്റപത്രം...

വീടിന് സമീപം പുല്ലരിയുന്നതിനിടെ 23കാരിക്ക് നേരെ ആക്രമണം, യുവതിക്ക് വെട്ടേറ്റു ; പ്രതിക്കായി അന്വേഷണം...

0
പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വീടിന് സമീപം പുല്ലരിയുന്നതിനിടെ യുവതിക്ക് വെട്ടേറ്റു. 23കാരിയെ...