പത്തനംതിട്ട : മാലിന്യ ശേഖരണ ടാങ്കറുകളും തൊഴിലാളികളും അനിശ്ചിതകാല സമരത്തിലേക്ക്. കാലിയായതും റോഡിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മാലിന്യശേഖരണ ടാങ്കറുകൾ പിടിച്ചെടുക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പോലീസ് നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് സമരം. ത്രിതല പഞ്ചായത്ത് അധികാരികളുടെയും പോലീസിന്റെയും നിരന്തര പീഡനം മൂലം ഹോട്ടൽ – ശുചിമുറി മാലിന്യ ശേഖരണ വാഹനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍ തുടരുവാൻ പറ്റാത്ത സാഹചര്യമാണ്. പത്തനംതിട്ട ജില്ലയിൽ മാലിന്യ സംസ്ക്കരണത്തിന് യാതൊരു ക്രമീകരണവും ഏർപ്പെടുത്താതെ വാഹനം പിടിച്ചെടുത്ത് വാഹനത്തിനും തൊഴിലാളികൾക്കുമെതിരെ നിരന്തരം കേസ് എടുക്കുകയാണെന്നും മാലിന്യ നിർമ്മാർജന തൊഴിലാളി അസോസിയേഷൻ ആരോപിച്ചു.
ആലപ്പുഴ ജില്ലയിലെ തെക്കുകിഴക്കൻ മേഖലയിൽ നിന്നും സമാഹരിക്കുന്ന മാലിന്യങ്ങള്‍ സംസ്ക്കരിക്കുവാൻ താൽക്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങൾ പര്യാപ്തമല്ല. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയില്‍ വേസ്റ്റ് ടാങ്കറുകൾക്കും തൊഴിലാളികൾക്കുമെതിരെ നിയമനടപടികളും വാഹനം പിടിച്ചെടുക്കലും തുടരുകയാണ്. ഈ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പൂർണ്ണമായും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലും മാലിന്യങ്ങൾ ശേഖരിച്ചു വരുന്ന ടാങ്കർ ലോറികൾ, ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ മാലിന്യ ശേഖരണം നിർത്തിവെയ്ക്കുവെക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരമുണ്ടാകാത്ത പക്ഷം സമരം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് ഖര, ദ്രവ മാലിന്യ നിർമാർജന തൊഴിലാളി അസോസിയേഷൻ (ഐ.എൻ.ടി. യു.സി) വ്യക്തമാക്കി. നവംബർ 25 ന് ടാങ്കർ ലോറികൾ നിരത്തിയിട്ട് പത്തനംതിട്ട സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധസമരം നടത്തും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ സമരം ഉദ്ഘാടനം ചെയ്യും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.
—
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം. ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263/ 70255 53033 / 0468 233 3033.