ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും ; നിര്‍ദേശം നല്‍കി മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച യൂണിവേഴ്‌സിറ്റി അധികൃതരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഫീസ് പുനപരിശോധിക്കാനും ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകളില്‍ ഒരു സെമസ്റ്ററിന് 1300 രൂപ മുതല്‍ 1750 രൂപ വരെയാണ് കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ ഫീസ് നിശ്ചയിച്ചത്. പിന്നാലെ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ചു. പ്രതിഷേധം ശക്തമായതോടെ ഫീസ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എല്ലാ യൂണിവേഴ്‌സിറ്റികളിലെയും വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, സിന്റിക്കേറ്റ് അംഗങ്ങളുടെ യോഗം ഇന്ന് ചേര്‍ന്നു. ഈ യോഗത്തിലാണ് ഫീസ് കുറയ്ക്കണമെന്ന നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചത്. പരീക്ഷ നടത്തിപ്പിന് എത്ര രൂപ ചെലവാകുമെന്ന റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് ഒരാഴ്ചയ്ക്കകം യൂണിവേഴ്‌സിറ്റികള്‍ കൈമാറണം. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകളുമായും മന്ത്രി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും ഫീസ് അന്തിമമായി തീരുമാനിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരുടെ കണക്കെടുപ്പ് തുടങ്ങി ; പിഎസ്‌സി സെക്രട്ടറിയോടും റിപ്പോർട്ട്...

0
തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരുടെ കണക്കെടുക്കാൻ...

ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ ഇന്നും തുടരും

0
മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ നാലാം...

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്....