മാലിന്യ മുക്ത നവ കേരളം ; വാർഡ് തല ശുചീകരണവുമായി സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാലിന്യ മുക്ത നവ കേരളത്തിന്‍റെ ഭാഗമായി വാർഡ് തല ശുചീകരണവുമായി സിപിഎം. സംസ്ഥാനത്തെ എല്ലാ വാർഡുകളിലുമാണ് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ സിപിഎം ശുചീകരണം നടത്തുന്നത്. നാളെ സർക്കാർ തദ്ദേശസ്ഥാപനങ്ങൾ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കും. മാലിന്യ മുക്ത നവ കേരളത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ ക്യാമ്പയിനുകളാണ് നടത്തിവരുന്നത്. ഈ ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ടാണ് സംസ്ഥാനത്തെ വാർഡ് തലങ്ങൾ ശുചീകരിക്കാനായി സിപിഎമ്മും പ്രവർത്തകരും ഇറങ്ങിയത്. എല്ലാ ജില്ലയിലെയും മുഴുവൻ വാർഡുകളുമാണ് ശുചീകരിക്കുന്നത്. ഏരിയ കമ്മിറ്റികളാണ് നേതൃത്വം നൽകുന്നത്. തിരുവനന്തപുരത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് ചുക്കാൻ പിടിച്ചു.

സിപിഎം പ്രവർത്തകർ, ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് എന്നിവർ നഗരസഭ ജീവനക്കാർക്കൊപ്പമാണ് ശുചീകരണ യജ്ഞത്തിൽ പങ്കുചേർന്നത്. മാർച്ച് 30 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിൽ കേരളത്തെ ഖരമാലിന്യ മുക്തമാക്കാൻ വേണ്ടിയാണ്, കഴിഞ്ഞവർഷം ജൂലൈ 26ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ആരംഭിച്ചത്. തുടർന്ന് സംസ്ഥാനതല നിർവഹണ സമിതി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോർ കമ്മറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...