Monday, July 7, 2025 12:37 am

കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യം; സോൺടക്ക് കരാർ വീണ്ടും നീട്ടി നല്കാൻ കോപ്പറേഷൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

വിവാദങ്ങൾക്കിടെ കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യ സംസ്‌കരണ കരാർ സോൺടയ്ക്ക് പുതുക്കി നൽകാൻ കോർപ്പറേഷൻ തീരുമാനം. പത്ത് പ്രവർത്തി ദിനമാണ് സോൺഡ കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഉണ്ടാകും. പ്രതിപക്ഷത്തിൻ്റെ കനത്ത പ്രതിഷേധം നിലനിൽക്കെയാണ് കോർപ്പറേഷൻ വീണ്ടും സോൺണ്ടക്ക് കരാർ പുതുക്കി നൽകാൻ തീരുമാനിച്ചിട്ടുളളത്. എക്‌സ്‌പർട്ട് കമ്മറ്റി റിപ്പോർട്ട് നിലവിൽ സോൺണ്ടക്ക് അനുകൂലമാണ്. ഈ സാഹചര്യത്തിൽ പത്ത് പ്രവർത്തി ദിനം കൂടി അതികം നൽകണമെന്നാണ് സോൺണ്ട കോർപ്പറേഷനോട് ആവശ്യപ്പെട്ടത്. നിലവിൽ ബയോമൈനിങ്ങ് പൂർത്തിയായതായും
ഗുജറാത്തിൽ നിന്ന് തിങ്കളാഴ്ച്ച ലെയറിങ്ങ് നടത്താനുള്ള യന്ത്രസാമഗ്രികൾ ഞെളിയൻ പറമ്പിൽ എത്തുമെന്ന് മേയർ ബീന ഫിലിപ്പ് പറഞ്ഞു.

നിലവിൽ മഴക്ക് മുൻമ്പ് കാപ്പിങ്ങ് പൂർത്തിയാക്കുമെന്ന് സോൺണ്ട കോർപ്പറേഷന് ഉറപ്പ് നൽകിയിട്ടുണ്ട്. അതിന് ശേഷമാകും മണ്ണ് ഇട്ട് അതിന് മുകളിൽ പുല്ല് പിടിപ്പിക്കുമെന്ന പ്രവർത്തി ആരംഭിക്കുക. അതെ സമയം കോർപ്പറേഷൻ കൗൺസിൽ യോഗം ഇന്ന് ഉച്ചക്ക് ചേരും. സോൺണ്ടക്ക് കരാർ പുതുക്കുന്ന വിഷയത്തിൽ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്ത് എത്തും.2019 ഡിസംബർ 10 നാണ് സോണ്ട ഇൻഫ്രാടെക്കും കോഴിക്കോട് കോർപറേഷനും തമ്മിൽ കരാർ ഒപ്പുവെയ്ക്കുന്നത്. നിലവിൽ 6 തവണയാണ് കമ്പനിക്ക് കരാറിൻ്റെ കാലാവധി നീട്ടിനൽകിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....