മല്ലപ്പള്ളി : ചുങ്കപ്പാറ- ആലപ്രക്കാട് റോഡിൽ കടമ്പാട്ട് പടിക്കു സമീപം മാലിന്യം തള്ളുന്നു. പ്ലാസ്റ്റിക്ക് കവറിലും ചാക്കുകളിലും കെട്ടിയ നിലയിൽ മാലിന്യങ്ങൾ റോഡ് അരിലേക്ക് വലിച്ചെറിയുകയാണ്. മാലിന്യം ചീഞ്ഞു ദുർഗന്ധം വമിക്കുന്നതിനാൽ പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്. പക്ഷികൾ കൊത്തിവലിച്ച് കുടിവെളള സ്രോതസ്സുകളിലും മറ്റും ഇട്ട് മലിമാകുന്ന സ്ഥിതിയാണ് നിലവില്‍. മാലിന്യം കുമിഞ്ഞ് കൂടുന്നതിനാൽ തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമാണ്. ഇവിടെ റോഡിന്റെ വശത്ത് മിനിമെറ്റീരിയൽ കളക്ഷൻ സെന്റർ സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ ഇത് നിറഞ്ഞ് ദുർഗന്ധം അസഹന്യമായതിനെ തുടർന്ന് നാട്ടുകാരുടെ പരാതിയില്‍ രണ്ടു മാസം മുൻപാണ് നീക്കം ചെയ്തത്. ഇപ്പോൾ ഇതിനു സമീപം റോഡിലേക്ക് വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുകയാണ്. പ്രദേശത്ത് സ്വകാര്യ വസ്തു കാടു കയറി കിടക്കുന്നതിനാൽ മത്സ്യമാംസ അവശിഷ്ടങ്ങൾ വരെ ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ഇവിടെ കൊണ്ടുവന്ന് തള്ളുന്നതായി നാട്ടുകാർ പറയുന്നു. ഡെങ്കിപനി ഉൾപ്പെടെയുളള മാരക രോഗങ്ങൾ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്തിന്റെയും അനാസ്ഥയാണ് ഇതിന് പ്രധാന കാരണമാകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.