മിനി മെറ്റീരിയൽ കളക്ഷൻ സെന്ററിന് പുറത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : അടഞ്ഞുകിടക്കുന്ന മിനി മെറ്റീരിയൽ കളക്ഷൻ സെന്ററിന് പുറത്ത് മാലിന്യം തളളുന്നത് പതിവാകുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ പെട്ട ചുങ്കപ്പാറ – ആല പ്രക്കാട് റോഡിലാണ് കളക്ഷൻ സെന്ററിന് പുറത്ത് മാലിന്യം തള്ളുന്നത്. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും മറ്റുമാണ് സെന്ററിനു സമീപം മാലിന്യം കൊണ്ട് വന്നിടുന്നത്. തെരുവ് നായ്ക്കളും പക്ഷികളും മറ്റും മാലിന്യങ്ങൾ കൊത്തിവലിച്ച് റോഡിലേക്കും പരക്കുകയാണ്.

അജൈവ മാലിന്യം സംഭരിക്കുന്നതിനു വേണ്ടിയാണ് കളക്ഷൻ സെന്റർ സ്ഥാപിച്ചതെങ്കിലും വീടുകളിൽ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങളും മറ്റും തള്ളു ന്നതുകാരണം ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന യാത്ര പോലും ദുസഹമായിരിക്കുകയാണ്. സമീപത്ത് ഇഴജന്തുകളുടെയും ശല്യം വർധിച്ചത് കൊണ്ട് ഇതുവഴിയുള്ള കാൽ നടയാത്രപോലും ദുരിതമായിരിക്കുകയാണ്. കളക്ഷൻ സെന്ററിലും പുറത്തും കൂടികിടക്കുന്ന മാലിന്യം നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....