കാനഡ: പാന്റിനുള്ളില്‍ പാമ്പുകളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കാനഡയില്‍ നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ കടത്താന്‍ ശ്രമിച്ചെന്നാണ് അമേരിക്കന്‍ പൗരനും 36കാരനുമായ കാല്‍വിന്‍ ബൗട്ടിസ്റ്റയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. യുഎസ്-കനേഡിയന്‍ അതിര്‍ത്തി വഴി ബസില്‍ ആയിരുന്നു ഇയാളുടെ യാത്ര. ഇതിനിടെ ചെക്കിംഗില്‍ നിന്ന് രക്ഷപെടുന്നതിനായി പാമ്പുകളെ ഇയാളെ പാന്റിനുള്ളില്‍ ഒളിപ്പിച്ചുവെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ചെറിയ പാമ്പുകളായിരുന്നു ഇവയെന്നാണ് വിവരം. മനുഷ്യര്‍ക്ക് ഉപദ്രവകരമായ ജീവികളുടെ പട്ടികയിലാണ് ബര്‍മീസ് പൈത്തണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയുടെ ഇറക്കുമതി വിവിധ രാജ്യങ്ങള്‍ നിരോധിച്ചിട്ടുള്ളതുമാണ്.
പാന്റിനുള്ളില്‍ പാമ്പുകളെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment



























