മല്ലപ്പള്ളി : ചുങ്കപ്പാറ – ആല പ്രക്കാട് റോഡിൽ സ്ഥാപിച്ചിരിക്കുന്ന മിനി എം സി എഫിലും പുറത്ത് റോഡിൽ വരെ മാലിന്യം നിറഞ്ഞു. മാലിന്യം നീക്കം ചെയ്യാത്തതിനാൽ സമീപ വാസികൾക്കും യാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്. ഓരോ ദിവസവും മാലിന്യം ഇവിടെ കുന്നു കൂടുകയാണ്. മാലിന്യം ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി സെന്ററിന് പുറത്ത് തള്ളുകയാണ്. ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതിനാൽ ഇതു വഴിയുള്ള വാഹനയാത്ര പോലും ദുസഹമായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
അജൈവ മാലിന്യത്തോടൊപ്പം ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നതിനാൽ പ്രദേശത്ത് തെരുവ് നായകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യവും രൂക്ഷമാണ്. ഓരോ വാർഡുകളിൽ നിന്നു ശേഖരിക്കുന്ന അജൈവ മാലിന്യം സംഭരിക്കുന്നതിന് സ്ഥാപിച്ച മിനി മെന്റിരിയൽ കളക്ഷൻ സെന്ററിൽ മാലിന്യം തള്ളുന്നതല്ലാതെ നീക്കം ചെയ്യുന്നില്ല. മറ്റ് വാർഡുകളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും എട്ടാം വാർഡിൽ റോഡിന്‍റെ വശത്ത് സ്ഥാപിച്ചതല്ലാതെ പിന്നിട് ആരും തിരിഞ്ഞ് നോക്കിട്ടില്ല. മാലിന്യം നിക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.