വീട് ലീസിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട് ലീസിന് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കാഞ്ഞിരംപാറ ശാസ്തമംഗലം രാമനിലയം വീട്ടിൽ ശ്രീകുമാരൻ തമ്പി (58) ആണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ ഗോപകുമാർ പേരൂർക്കട പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉണ്ടായത്. അന്വേഷണം നടന്നുവരുന്നതിനിടെ ഏകദേശം 5 പേർ സ്റ്റേഷനിൽ പരാതിയുമായി എത്തി. ഈ സംഭവത്തിലെല്ലാം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഒഎൽഎക്സ് വഴിയാണ് പ്രതി തട്ടിപ്പ് നടത്തിവന്നിരുന്നത്. ഒഎൽഎക്സിലെ പരസ്യം കണ്ട് വിളിക്കുന്നവരെ പ്രലോഭിച്ച് വീട് ലീസിന് നൽകാമെന്ന് പറഞ്ഞ് എഗ്രിമെൻറ് എഴുതി വാങ്ങുകയും എന്നാൽ അത് രജിസ്റ്റർ ചെയ്യാതെ കയ്യിൽ കൊണ്ട് നടക്കുകയും ആണ് പ്രതി ചെയ്തു വന്നിരുന്നത്. വീട് ലീസിന് നൽകുന്നതിന് വേണ്ടി തുക ഇവരിൽനിന്ന് കൈപ്പറ്റുകയും ചെയ്യും. ഓൺലൈൻ വഴിയാണ് പണം സ്വീകരിച്ചിരുന്നത്. പണം നഷ്ടപ്പെട്ടവർ സ്റ്റേഷനിൽ പരാതിയുമായി എത്തുമ്പോൾ തുകയുടെ പകുതിയോളം ഭാഗം ഇയാൾ തിരികെ നൽകുകയും ബാക്കി തവണകളായി നൽകാമെന്ന് പറയുകയും ചെയ്താണ് കേസ് ഒഴിവാക്കിക്കൊണ്ടിരുന്നത്.

വർഷങ്ങളായി ഇയാൾ തട്ടിപ്പ് നടത്തിവന്നിരുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ താമസിച്ചു വന്ന സ്ഥലത്തുനിന്ന് നിരവധി രേഖകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളെ പറ്റി അന്വേഷണം നടത്തിവരികയാണ് കൂടുതൽ പേർ പരാതിയുമായി എത്താനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു.

റെയിൽവേയിലും മറ്റും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയതായാണ് പോലീസിന് അറിയാൻ സാധിച്ചത്. കൂടുതൽ പേർ പരാതിയുമായി എത്തിയാൽ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി പുറത്താകു. മാന്യമായ വസ്ത്രം ധരിച്ച് നടക്കുന്ന ഇയാൾ ആരെയും തന്റെ സംസാരത്തിലൂടെ പാട്ടിലാക്കും. ഒന്നിൽ കൂടുതൽ മൊബൈലുകൾ ഇയാൾക്കുണ്ട്. കാറിലാണ് മുഴുവൻ സമയ സഞ്ചാരം. വീട് ഒറ്റിക്ക് നൽകാമെന്ന് പറഞ്ഞ് ഒരാളിൽ നിന്ന് പണം വാങ്ങിയ ശേഷം അവിടെവച്ച് ജോലി വാഗ്ദാനം കൂടി നൽകി പണം തട്ടിയ സംഭവവുമുണ്ട്. പൈപ്പിൻമൂട്ടിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയോജന ക്ലബ്ബിന്റെ വായനശാലയിലേക്ക് വായനാ ദിനത്തില്‍ പുസ്തകങ്ങള്‍ കൈമാറി

0
തണ്ണിത്തോട്: വായനാ ദിനാചരണത്തിന്റെ ഭാഗമായി എലിമുള്ളുംപ്ലാക്കൽ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ...

പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കണ്ണൂർ വാണിയപ്പാറ പള്ളി സെമിത്തേരിയിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പോലീസ്

0
കണ്ണൂർ : വാണിയപ്പാറ ഇൻഫൻ്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ ഒരു കല്ലറയ്ക്കുള്ളിൽ...

കേരള എൻ.ജി.ഒ അസോസിയേഷൻ ആഹ്ളാദ പ്രകടനം നടത്തി

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുമെന്ന് ഉറപ്പ്...