പള്ളിപ്പടി-ചെങ്ങറമുക്ക് റോഡില്‍ മാലിന്യം തള്ളുന്നത് പതിവ് ; വലഞ്ഞ് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : പഞ്ചായത്തിലെ മന്ദിരം പള്ളിപ്പടി-ചെങ്ങറമുക്ക് റോഡില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളുന്നതുമൂലം വലഞ്ഞ് നാട്ടുകാര്‍. പുതുശേരിമലയില്‍ നിന്നും ചെങ്ങറമുക്കിന് നൂറുകണക്കിന് ആൾക്കാർ വാഹനത്തിലും കാൽനടയായും ദിവസേന സഞ്ചരിക്കുന്ന പ്രധാനപ്പെട്ട പാതയിലാണ് സംഭവം. ഇവിടെ കുറച്ച് സ്ഥലങ്ങൾ ആൾതാമസം ഇല്ലാതെ വിജനമായ പ്രദേശമാണ്. ഈ മേഖലയിലാണ് ദിവസവും സാമൂഹ്യവിരുദ്ധർ അവരുടെ വീട്ടിലെ മാലിന്യവും കുട്ടികൾ ഉപയോഗിച്ച പാമ്പേഴ്സ് പോലുള്ള മലമൂത്ര വിസർജന വസ്തുക്കളും റോഡിൻ്റെ മധ്യത്തില്‍ വരെ ഉപേക്ഷിക്കുന്നത്.

ഇറച്ചി കോഴി,മത്സ്യ, പച്ചക്കറി വ്യാപാരികളും നിത്യേന അവരുടെ അവശിഷ്ടങ്ങൾ റോഡ് വശത്താണ് ഉപേക്ഷിക്കാറുള്ളത്. അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് രൂക്ഷഗന്ധം പരത്തുന്നതു കാരണം കാൽനടക്കാർക്ക് ഇതുവഴി നടന്നുപോവാനോ വാഹനങ്ങളിൽ യാത്ര ചെയ്യാനോ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ്. അസഹനീയമായ ദുർഗന്ധമാണ് ഈ പ്രദേശങ്ങളിൽ എല്ലാം അനുഭവപ്പെടുന്നത്. ഇവിടെ റോഡിൻ്റെ ഇരുവശങ്ങളിലും നിന്നും കാട് റോഡിന് മധ്യത്തിലേക്ക് പടര്‍ന്നു കയറി വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന രീതിയില്‍ നില്‍ക്കുകയാണ്. പഞ്ചായത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ബലാത്സംഗക്കേസ് ; അതിജീവിത മജിസ്‌ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകി

0
പൊന്നാനി : മുൻ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന...

മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന

0
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെക്ക് മനംമാറ്റമെന്ന് സൂചന....

ആരെയും കൊല്ലാൻ ആഗ്രഹമില്ല ; ഇറാനുമായി കരാറിലെത്താനാണ് ശ്രമിക്കുന്നത് : ട്രംപ്

0
വാഷിംഗ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര ധാരണയിലെത്താനാണ് താൻ മുൻഗണന...

370-ാം അനുച്ഛേദം റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; ജമ്മു-കശ്മീരിൽ പ്രതിഷേധമാർച്ചും ആഘോഷവും

0
ശ്രീനഗർ : ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം...