മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മാലിന്യസംസ്കരണം മുഖ്യ വിഷയമാക്കാനൊരുങ്ങി : എ.എ.പി.

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മാലിന്യസംസ്കരണം മുഖ്യ വിഷയമാക്കാനൊരുങ്ങുകയാണ് എഎപി. ഡൽഹിയിലേത് ബിജെപി നിർമിത മാലിന്യ മലയാണെന്നും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) ഭരണം നൽകിയാൽ അഞ്ചുവർഷം കൊണ്ട് ഡൽഹിയെ ക്ലീൻ സിറ്റിയാക്കുമെന്നും എഎപി എംഎൽഎ സോംനാഥ് ഭാരതി പറഞ്ഞു.

ഡൽഹി – യുപി അതിർത്തിയിലെ ഗാസിപുർ മാലിന്യ സംഭരണ കേന്ദ്രം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാലിന്യ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ബൽസ്വ, ഓഖ്‌ല എന്നിവിടങ്ങളിലും ഗാസിപുരിന് സമാനമായ മാലിന്യ കേന്ദ്രങ്ങളുണ്ട്. ഇതിന്‍റെ പരിസരത്തു താമസിക്കുന്നവർ ശ്വാസകോശ – ത്വക്ക് രോഗങ്ങളുടെ ഭീഷണിയിലാണ്.

കഴിഞ്ഞ 15 വർഷം നഗരത്തിലെ കോർപറേഷനുകളിൽ ഭരണം നടത്തിയ ബിജെപി മാലിന്യവിഷയത്തിൽ ഒന്നും ചെയ്തില്ലെന്നും മാലിന്യമലകളുടെ വലുപ്പം കൂട്ടുക മാത്രമാണു ചെയ്തതെന്നും അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. ‘കോർപറേഷൻ ഭരണത്തിൽ ബിജെപി കാട്ടിയ അഴിമതിയുടെ ബാക്കിപത്രമാണു ഈ മാലിന്യമലകൾ. തിരഞ്ഞെടുപ്പിൽ ഇതിനു കൃത്യമായ മറുപടി നൽകണമെന്നും അദ്ദേഹം പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...