മല്ലപ്പള്ളി : പടുതോട് പമ്പ്‌ഹൗസിന് സമീപം മാലിന്യം ഒഴുകിയെത്തുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നു. പുറമറ്റം, എഴുമറ്റൂര്‍ പഞ്ചായത്തുകളില്‍ വെള്ളം പമ്പ് ചെയ്യുന്ന മണിമലയാറ്റിലെ പമ്പ് ഹൗസിന് സമീപമാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്. പാലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യം ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ മാറ്റിയെങ്കിലും പമ്പ് ഹൗസിന് സമീപത്തേത് നീക്കം ചെയ്‌തിട്ടില്ല.
പുറമറ്റം പഞ്ചായത്തിലെ ചീനിക്കാല, കാവുങ്കല്‍, പന്ത്രണ്ടുപറ, ബ്ലോക്കുമല, പിച്ചാത്തികല്ലുങ്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരും എഴുമറ്റൂര്‍ പഞ്ചായത്തിലെ കാരമല, കാട്ടോലിപ്പാറ, വേങ്ങഴത്തടം, മുളയ്‌കല്‍, വട്ടരി, മലേക്കീഴ് എന്നീ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഇവിടെ നിന്ന് എത്തുന്ന വെള്ളമാണ് ആശ്രയിക്കുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്.
നിരവധി തവണ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ജല അതോറിറ്റി അധികൃതരെ വിവരം ധരിപ്പിച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1