പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്യാത്തത് രോഗ ഭീതിയും അപകടഭീതിയും വര്‍ധിപ്പിക്കുന്നു. പ്ലാസ്റ്റിക്ക് കവറുകളും കുപ്പിയുമൊക്കെയാണ് പലപ്പോഴും റോഡരികില്‍ കൂട്ടിവെക്കുന്നത്. ആഴ്ച്ചകളോളം ഈ മാലിന്യങ്ങള്‍ റോഡ്‌ വശങ്ങളില്‍ ഇരുന്നാലും ആരും എടുത്ത് മാറ്റാറില്ല. പൊട്ടിയ കുപ്പികളും കുപ്പിച്ചില്ലുകളും ഈ തരത്തില്‍ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഇത് ആളുകളുടെ കാലില്‍ കുത്തികയറുന്നതിനും സാധ്യത ഏറെയാണ്‌. നഗരത്തിലെ പലയിടത്തും നടപ്പാതകളിലാണ് ഇത്തരത്തില്‍ മാലിന്യം കൂട്ടി വെക്കുന്നത്. മഴ പെയ്തതോടെ ഈ ചാക്കുകളില്‍ കെട്ടി കിടക്കുന്ന മലിന ജലത്തില്‍ കൊതുക് വളരുവാനുള്ള സാധ്യതയും ഏറെയാണ്‌.

പത്തനംതിട്ട ഡോക്ടേഴ്സ് ലൈന്‍ ഭാഗത്ത് മാലിന്യങ്ങള്‍ ഇത്തരത്തില്‍ ചാക്കില്‍ കെട്ടി വെച്ചിട്ട് കാലങ്ങള്‍ ഏറെയായി. പല കുപ്പികളിലും മഴവെള്ളം കെട്ടികിടന്നതിനെ തുടര്‍ന്ന് കൊതുകുകളും വളര്‍ന്നിട്ടുണ്ട്. കൊച്ചുകുട്ടികള്‍ നടന്നുപോകുന്ന വഴിയരികിലാണ് ഈ കുപ്പികളും മാലിന്യങ്ങളും കൂട്ടിവെച്ചിരിക്കുന്നത്. ഇതിനാല്‍ തന്നെ വലിയ അപകട ഭീഷണിയാണ് ഇത് ഉയര്‍ത്തുന്നത്‌. അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

0
തിരുവനന്തപുരം: അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...