സീതത്തോട് ചന്തയില്‍ മാലിന്യം കുന്നുകൂടുന്നു ; രോഗ ഭീതിയില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : സീതത്തോട് ചന്തയില്‍ കുന്നുകൂടുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ നടപടിയില്ല. ചന്തക്കുള്ളില്‍ സ്വാശ്രയ കര്‍ഷക വിപണിയും മീന്‍ ചന്തയും പ്രവര്‍ത്തിക്കുന്ന പഴയ കെട്ടിടത്തിനുള്ളിലാണ് പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ഇതിന് സമീപമാണ് ആളുകള്‍ മീനും ഇറച്ചിയും വാങ്ങാന്‍ എത്തുന്നതും. മഴക്കാലമാരംഭിച്ചതോടെ മാലിന്യത്തില്‍ നിന്നും ഒഴുകി ഇറങ്ങുന്ന ദുര്‍ഗന്ധമുള്ള വെള്ളം പ്രദേശമാകെ വ്യാപിച്ചിട്ടുണ്ട്. ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നയാളുകള്‍ ഈ മലിനജലത്തില്‍ ചവിട്ടിവേണം നടക്കുവാന്‍. പഞ്ചായത്തിന് മാലിന്യ സംസ്കരണ സംവിധാനങ്ങളും നിലവിലില്ല. വിവിധ വാര്‍ഡുകളില്‍ നിന്നായി ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ചാക്കില്‍ കെട്ടി കര്‍ഷക വിപണിയുടെ കെട്ടിടത്തില്‍ തള്ളിയിരിക്കുന്നത്.

കാലപ്പഴക്കം മൂലം നാശാവസ്ഥയിലായ കെട്ടിടത്തിനുള്ളിലാണ് ഇത്തരത്തില്‍ മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത് എന്നതാണ് പ്രധാന കാര്യം. ഇതിനോട് ചേര്‍ന്നാണ് മീനും ഇറച്ചിയും വില്‍ക്കുന്ന സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ സാധനം വാങ്ങാന്‍ എത്തുന്നവര്‍ ഈ മലിനജലത്തില്‍ ചവിട്ടിനിന്നാണ് സാധനങ്ങള്‍ വാങ്ങി പോകുന്നത്. രാവിലെ മുതല്‍ വൈകുന്നേരം വരെ ദുര്‍ഗന്ധം സഹിച്ച് ഇവിടെ ജോലി ചെയ്യുന്ന കച്ചവടക്കാരുടെ അവസ്ഥയും ദയനീയമാണ്. കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ സീതത്തോട് പഞ്ചായത്ത് അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തികള്‍ തകൃതിയായി നടക്കുമ്പോഴാണ് സീതത്തോട് പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുമുള്ള ഈ കടുത്ത അനാസ്ഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...