കോന്നി : എലിമുള്ളുംപ്ലാക്കല്‍ ഐ എച്ച് ആര്‍ ഡി കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം രണ്ടാം ഘട്ടം പൂര്‍ത്തിയായി. രണ്ടാം ഘട്ടമായി ഞള്ളൂര്‍ എലിമുള്ളുംപ്ലാക്കല്‍ വനമേഖലയിലെ റോഡിലെയും പരിസരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ സൂര്യ എസ് സന്തോഷ് നേതൃത്വം നല്‍കി. പതിനാറോളം വോളന്റിയേഴ്സ് ചേര്‍ന്ന് ശേഖരിച്ച മാലിന്യങ്ങള്‍ ഹരിത കര്‍മ്മസേനയ്ക്ക് കൈമാറും.
മാലിന്യങ്ങള്‍ ശേഖരിച്ചു
RECENT NEWS
Advertisment



























