വെളുത്തുള്ളിയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മികച്ചൊരു ഭക്ഷണമാണെന്ന് തന്നെ പറയാം. വെളുത്തുള്ളി രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്താതിരിക്കാനും സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.വിറ്റാമിൻ ബി 6, സി, ഫൈബർ, കാൽസ്യം പോലുള്ള പ്രധാനപ്പെട്ട പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
വെളുത്തുള്ളി ഊജ്ജ നില ഉയർത്താനും അനാവശ്യമായ കലോറി നീക്കം ചെയ്യാനും വെളുത്തുള്ളി സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യകരവുമായി നിലനിർത്തുന്നു. ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ വെളുത്തുള്ളിയിലുണ്ട്.
വെളുത്തുള്ളിയിലെ സംയുക്തങ്ങൾ കൊഴുപ്പ് കത്തുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുന്നു. അതിനാൽ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാനും സഹായിക്കുന്നതായി ജേർണൽ ഓഫ് ന്യൂട്രീഷ്യനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.ദഹനവ്യവസ്ഥയെ സംരക്ഷിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.