നെയ്യ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതൊക്കെയാണ് ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

For full experience, Download our mobile application:
Get it on Google Play

നെയ്യ് കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. നെയ്യിനെ സൂപ്പർ ഫുഡ് എന്ന് വേണമെങ്കിലും നമ്മുക്ക് പറയാം. ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ എ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. നെയ്യ് കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ദിവസവും രണ്ട് സ്പൂൺ നെയ്യ് ചേർക്കാവുന്നതാണ്.

ചോറ്,പരിപ്പ്, റാ​ഗി പോലുള്ള ഭക്ഷണങ്ങളിൽ അൽപം നെയ്യ് ചേർത്ത് കഴിക്കുക. മാത്രമല്ല, ഭക്ഷണത്തിന്റെ സ്വാദ് വർദ്ധിപ്പിക്കാൻ നെയ്യ് സഹായിക്കുമെന്നും റുജുത പറയുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും നെയ്യ് സഹായിക്കും.രണ്ട് സ്പൂണിൽ കൂടുതൽ നെയ്യ് ഉപയോ​ഗിക്കരുതെന്നും അവർ പറയുന്നു. ആയുർവേദത്തിൽ നെയ്യ് ഔഷധമായി കണക്കാക്കപ്പെടുന്നു‌. ഇത് ചുമയും മറ്റ് അലർജി പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

നെയ്യ് കുടലിന്റെ വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുകയും തലച്ചോറിനെ പോഷിപ്പിക്കുകയും ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...